നവാസിന്റെ അവസാന സിനിമകൾ ആയതുകൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹം ആണെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

കലാഭവൻ നവാസ് | ഫോട്ടോ: Facebook, സിദ്ദിഖുൽ അക്ബർ\ മാതൃഭൂമി
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രശസ്ത നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസിന്റെ അന്ത്യം. നവാസ് അവസാനമായി വേഷമിട്ട രണ്ട് ചിത്രങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ. ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളേക്കുറിച്ചാണ് നവാസിന്റെ മക്കളുടെ പോസ്റ്റ്.
നവാസിന്റെ അവസാന സിനിമകൾ ആയതുകൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹം ആണെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എല്ലാവരുടെയും പിന്തുണ ഈ രണ്ട് സിനിമകളുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നതുതന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും കുറിപ്പിൽ പറയുന്നു.
നവാസിന്റെ ഫെയ്സ്ബുക്ക് പേജിൽ മക്കൾ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
പ്രിയരേ,
വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് "TIKITAKA യും" "പ്രകമ്പനവും". TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു. Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്!!
"ഈ സിനിമയുടെ Making Super ആണ്", അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു. ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്.......
പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്. "രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് ".
രണ്ട് സിനിമയും വിജയിക്കും, വാപ്പിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം.
വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്.
നേരത്തേ, നവാസും രഹ്നയും ഒന്നിച്ചഭിനയിച്ച ഇഴ എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് മക്കൾ ചേർന്ന് ഇതേ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. വാപ്പച്ചിയും ഉമ്മച്ചിയും അഭിനയിച്ച ഇഴ സിനിമ യൂട്യൂബിൽ റിലീസായിട്ടുണ്ടെന്നും വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും കുറിപ്പിലുണ്ട്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു നവാസിന്റെ മരണം.
Content Highlights: Children of late actor Kalaabhavan Navas share updates on his final films, TIKITAKA and Prakambanam. They express their wish for these movies to succeed, honoring his memory.
Published: 06 Oct 2025, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented