ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും തമ്മിലുള്ള സൗഹൃദവും എല്ലാവർക്കും അറിവുള്ളതാണ്. സിനിമയ്ക്ക് പുറത്തുള്ള ഇരുവരുടേയും സൗഹൃദം ആരാധകർ ആഘോഷമാക്കാറുണ്ട്.

To advertise here,

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ കജോൾ നടത്തിയ ഒരു പ്രസ്താവന ഷാരൂഖ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. അഭിമുഖത്തിനിടെ ഷാരൂഖ് ഖാനോട് എന്തെങ്കിലും ചോ​ദിക്കാൻ അവസരം കിട്ടിയാൽ എന്ത് ചോദിക്കുമെന്ന് അവതാരകൻ ചോ​ദിച്ചു. ഇതിന് മറുപടിയായി പഠാൻ ശരിക്കും എത്ര കളക്ഷൻ നേടിയെന്ന് കജോൾ തമാശരൂപേണ ചോദിച്ചു. ഇതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്.

പഠാന്റെ കളക്ഷനിൽ കജോളിന് സംശയമുണ്ടോയെന്നാണ് ഷാരൂഖ് ആരാധകർ ചോദിക്കുന്നത്. ഇരുവരും തമ്മിൽ സുഹൃത്തുക്കൾ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കജോൾ തമാശരൂപേണ പറഞ്ഞതിനെ വിവാദമാക്കുന്ന ആരാധകരെ എതിർക്കുന്നവരുമുണ്ട്. കജോളിനെ പിന്തുണച്ചുകൊണ്ട് ശരിക്കും പഠാൻ എത്ര നേടിയെന്നും ചിലർ ചോ​ദിക്കുന്നു. 

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഷാരൂഖ് ഖാൻ നായകനായ പഠാൻ. ആയിരം കോടിയിലധികം ചിത്രം നേടിയെന്നാണ് കണക്കുകൾ.ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രമാണിത്.