
തെലങ്കാന ബിജെപി പങ്കുവെച്ച പോസ്റ്റില്‍നിന്ന്, 'പഠാനി'ലെ ഗാനരംഗത്തില്‍നിന്ന് | Photo: X/ BJP4Telangana, YouTube: Screen grab/ YRF
എസ്.എസ്. രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രം 'വാരാണസി'യുടെ ടൈറ്റില്‍ ലോഞ്ച് ഇവന്റിന് പിന്നാലെ തെലങ്കാന ബിജെപി പങ്കുവെച്ച എക്‌സ് പോസ്റ്റ് വൈറല്‍. ചിത്രത്തിന്റെ കളര്‍ ഗ്രേഡിങ്ങിനേയും ഐഫോണിനേയും ബന്ധപ്പെടുത്തി പങ്കുവെച്ച പോസ്റ്റാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇവ രണ്ടും താരതമ്യംചെയ്ത് പങ്കുവെച്ച പോസ്റ്റ് പരിഹാസങ്ങള്‍ക്കും പാത്രമായി.
'ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണ്‍ മുതല്‍, രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രംവരെ- ഭാവി കാവിയുടേതാണ്', എന്നായിരുന്നു തെലങ്കാന ബിജെപിയുടെ എക്‌സ് പോസ്റ്റ്. 'വാരാണസി'യുടെ ടൈറ്റില്‍ ലോഞ്ച് പരിപാടിയില്‍നിന്നുള്ള ഗ്ലിംപ്‌സ് സ്‌ക്രീനിങ്ങിന്റെ ചിത്രവും ഐഫോണ്‍ 17-ന്റെ ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ബിജെപിയുടെ കാവിക്കൊടിയോട് പരോക്ഷമായി ചേര്‍ത്തുവെച്ചാണ് പോസ്റ്റ്.
പോസ്റ്റിനെ പ്രശംസിച്ചും പരിഹസിച്ചും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ബിജെപിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്നുവെന്നായിരുന്നു പ്രശംസിച്ചുകൊണ്ടുള്ള ഒരു കമന്റ്. 'ഇതൊരു ഔദ്യോഗിക എക്‌സ് അക്കൗണ്ട് തന്നെയാണോ', എന്നാണ് ചിലര്‍ ചോദിക്കുന്നത്. പോസ്റ്റ് പരിഹാസ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
'പഠാന്‍' എന്ന ചിത്രത്തില്‍ ദീപികാ പദുക്കോണിന്റെ ബിക്കിനിയുടെ നിറത്തെച്ചൊല്ലിയുണ്ടായ വിവാദം ഓര്‍മിപ്പിച്ചും ചിലര്‍ വിമര്‍ശനവുമായി രംഗത്തുണ്ട്. ബേഷരം രംഗ് എന്ന ഗാനത്തില്‍ കാവി ബിക്കിനി ധരിച്ച ദീപികയുടെ ചിത്രം പങ്കുവെച്ച്, 'ഇതോര്‍ക്കുന്നുണ്ടോ', എന്നാണ് ഒരു കമന്റ്. ബിക്കിനിയുടെ നിറത്തെച്ചൊല്ലി ദീപികയ്ക്കും ഷാരൂഖ് ഖാനും 'പഠാനു'മെതിരേ ബഹിഷ്‌കരണ ആഹ്വാനുണ്ടായിരുന്നു.
Content Highlights: Telangana BJP`s viral X post comparing iPhone`s color grading to SS Rajamouli`s `Varanasi` sparks debate and mockery
Published: 18 Nov 2025, 10:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented