തമിഴില്‍ പുറത്തിറങ്ങുന്ന സാധാരണ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ നിന്ന് വേറിട്ടു നിന്ന ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തു വന്ന കൈദി. കാര്‍ത്തിയുടെ അഭിനയത്തെയും ലോകേഷ് കനകരാജിന്റെ സംവിധാനത്തെയും നിരവധി പേര് അഭിനന്ദിച്ചിരുന്നു. നായികയില്ലാത്ത, ഒരു പാട്ടുമില്ലാത്ത ഈ പക്കാ ആക്ഷന്‍ ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കൈദിയുടെ ബോളിവുഡ് റീമേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് കൈദിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
കൈദിയില്‍ നരേന്, ധീന, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി തുടങ്ങിയവരാണ് വേഷമിട്ടത്. സത്യന് സൂര്യന് ഛായാഗ്രഹണം നിര്‍വഹിച്ചു. സാം സി എസ് സംഗീതം പകര്‍ന്നു.
Content Highlights : kaithi tamil movie bollywood remake
Published: 03 Feb 2020, 09:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented