
സംവിധാനസഹായികളായി ജോലി ചെയ്ത കാലം ഓര്‍ത്തെടുത്തത് സംവിധായകന്‍ അരുണ്‍ ഗോപി. 'ക്രേസി ഗോപാലന്‍' എന്ന ചിത്രത്തിന്റെ സംവിധാനസഹായികളായിരുന്നപ്പോള്‍ ജൂഡ് ആന്റണി ജോസഫ് പുറത്തെടുത്ത 'ആക്ഷന്‍ കഴിവുകളെ'ക്കുറിച്ചാണ് അരുണ്‍ ഗോപി വാചാലനായത്. ജൂഡിന്റെ സംവിധാനത്തില്‍, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയാവുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിലായിരുന്നു 'രാമലീല' സംവിധായകന്‍ പഴയകാലം ഓര്‍ത്തെടുത്തത്.
ജൂഡിന്റെ ആക്ഷന്‍ സിനിമ കണ്ടിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആക്ഷനുകള്‍ നേരിട്ട് കണ്ടയാളാണ് താന്‍ എന്ന് അരുണ്‍ ഗോപി പറഞ്ഞു. 'തുടക്കം സിനിമയുടെ ടൈറ്റിലിലുള്ള പഞ്ചും പുഷും ജൂഡിന്റെ പ്രത്യേകതയാണ്. 'ക്രേസി ഗോപാലനി'ല്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുമ്പോള്‍, പൊള്ളാച്ചിയിലാണ് ഷൂട്ട് നടക്കുന്നത്. ആ സമയത്ത് ജൂഡിനോട് വളരേ മോശമായി പെരുമാറാന്‍ വന്ന ഒരാള്‍ക്ക്, വളരേ ആക്ഷന്‍ ഓറിയന്റഡായി, പഞ്ചും പുഷും കൊടുത്തത് ഞങ്ങള്‍ കണ്ടുനിന്നത് എനിക്ക് ഓര്‍മയുണ്ട്', അരുണ്‍ ഗോപി പറഞ്ഞു.
'ജൂഡ് തീര്‍ത്തും ഒരു ആക്ഷന്‍ മനുഷ്യനാണ്. കറങ്ങുന്ന ഫാന്‍ കൈകൊണ്ട് പിടിച്ചുനിര്‍ത്തുന്ന ആളാണ് ജൂഡ്. അസിസ്റ്റന്റ് ഡയറക്ടര്‍ കാലഘട്ടത്തില്‍ ജൂഡ് വിസ്മയിപ്പിച്ച കാര്യങ്ങളാണ് ഇത്', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ജൂഡ്- വിസ്മയ ചിത്രത്തിന് അരുണ്‍ ഗോപി ആശംസകള്‍ നേര്‍ന്നു. 'വിസ്മയയോടൊപ്പം ജൂഡ് എത്തുമ്പോള്‍, വിസ്മയകരമായ ഒരുപാട് ആക്ഷന്‍ നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'- അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു.
Content Highlights: Director Arun Gopy shares incredible stories of Jude Anthany Joseph`s `action-packed` skills during their assistant director days
Published: 30 Oct 2025, 08:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented