2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജേക്സ് ബിജോയ് ഒരുക്കിയ മ്യൂസിക് തിയേറ്റർ എക്സ്പീരിയൻസിന്റെ മാറ്റ് കൂട്ടി. ഉടൻ റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രമായ 'തുടരും' സിനിമയ്ക്ക് വേണ്ടിയും സംഗീതം ഒരുക്കുന്നത് ജേക്സ് തന്നെയാണ്. അതിനുശേഷം ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ദേവ'യുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജേക്സ് ബിജോയിയാണ്.
ദേവയുടെ ടീസർ പുറത്തുവിട്ടതോടെ പ്രേക്ഷക ഹൃദയത്തിൽ വീണ്ടും തരംഗമായിരിക്കുകയാണ് ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഹൈ പ്രൊഫൈൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. ടീസർ റിലീസായതോടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ 'മുംബൈ പോലീസ്'ന്റെ റീമേക്കാണോ 'ദേവ' എന്ന ചർച്ചയും സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ജനുവരി 31ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്.
'പൊറിഞ്ചുമറിയം ജോസ്', 'അയ്യപ്പനും കോശിയും', 'ജനഗണമന', 'പോർ തൊഴിൽ', 'കിംഗ് ഓഫ് കൊത്ത', 'സരിപോദാ ശനിവാരം', 'മെക്കാനിക് റോക്കി', 'ഹലോ മമ്മി', 'ഐഡന്റിറ്റി' എന്നീ ഹിറ്റ് സിനിമകളുടെ ജീവനും ജേക്സ് ബിജോയിയുടെ ബിജിഎമ്മാണ്. തൃശൂർ സ്വദേശിയായ അദ്ദേഹം ആദ്യമായ് സംഗീതം നൽകിയത് 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം 'ഏയ്ഞ്ചൽസ്'നാണ്.
2014 മുതൽ 2025 വരെയുള്ള 11 വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപാട് ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. ഗാനങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ ബിജിഎമ്മും ട്രെൻഡിങ്ങിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിനും ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കുന്നത്. 'ഫോറൻസിക്', 'രണം', 'കൽക്കി', 'ഇഷ്ക്', 'പുഴു', 'കടുവ', 'കാപ്പ', 'കുമാരി', 'ഇരട്ട', എന്നിവയാണ് ജേക്സ് ബിജോയിയുടെ സംഗീതത്തിൽ പിറന്ന മറ്റ് ചിത്രങ്ങൾ.
Content Highlights: jakes bejoy to do do music for bollywood film deva
Published: 08 Jan 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented