
മുംബെെ: ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്‍ദീപ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു. ഷോലെ, അന്താസ് അപ്ന അപ്നാ, സൂർമ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്. ഹാസ്യവേഷങ്ങളിലാണ് ഏറെയും തിളങ്ങിയത്. സൂർമ ഭോപാലി സംവിധാനം ചെയ്തത് ജഗ്‍ദീപ് തന്നെയായിരുന്നു. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, രേഖ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
ഒന്‍പതാം വയസ്സില്‍ ബാലതാരമായാണ് ജഗ്‍ദീപ് സിനിമയിലെത്തിയത്. ബി.ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആദ്യ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങള്‍ ജഗ്‍ദീപിനെ തേടിയെത്തി.
സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് യഥാര്‍ഥ നാമം. ബോളിവുഡ് താരം ജാവേദ് ജഫ്രിയുടേയും മിനി സ്ക്രീൻ ഡയറക്ടര്‍ നവേദ് ജഫ്രിയുടേയും പിതാവാണ്. ബീഗം ജഫ്രിയാണ് ഭാര്യ.
അബ് ദില്ലി ദൂര്‍ നഹി, മുന്ന, ആര്‍ പാര്‍, ദൊ ബീഗ സമീന്‍ തുടങ്ങി നാന്നൂറിലേറെ സിനിമകളിൽ വേഷമിട്ടു. അഞ്ച് സിനിമകളില്‍ നായകനായി. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ അക്ഷയ് ഖന്നയും ശ്രീയ ശരണും പ്രധാന കഥാപാത്രങ്ങളായ 2012ല്‍ റിലീസ് ചെയ്ത ഗലി ഗലി ചോര്‍ ഹൈയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ് നേടിയിട്ടുണ്ട്. അജയ് ദേവ്‍ഗൺ, ജോണി ലിവർ, ഹന്‍സാല്‍ മെഹ്‍ത തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Content Highlights: Jagdeep veteran actor passed away in Mumbai, Soorma Bhopali, Sholay Movies
Published: 09 Jul 2020, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented