സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന് ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. ഡോ. പോള്‍സ് എന്റര്ടെയ്ന്മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില ഭാര്ഗവന് നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം എന്നിവ രചിച്ചത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്, കിരണ്‍ പീതാംബരന്, പാര്‍വ്വതി ആര്. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം: അഖില്‍ സേവ്യര്‍, എഡിറ്റര്‍: ചമന്‍ ചാക്കോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍: നിക്സണ് ജോര്‍ജ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രങ്ങള്‍: ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, വിഎഫ്എക്സ്: പിക്ടോറിയല്‍ വിഎഫ്എക്സ്, മരാജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍: അജിത് ജോസ്, അസ്സോസിയേറ്റ് ക്യാമറാമാന്: വിശോക് കളത്തില്‍, ഫിനാന്‍സ് കണ്ട്രോളര്: ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: മുബീന് മുഹമ്മദ്, ആല്ബിന് ഷാജി, ഷഫീഖ്, ഡിസൈന്‍സ്: യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Pooja and switch-on ceremony held for `It`s a Medical Miracle` starring Sangeeth Pratap and Sharafudheen. Directed by Shyamin Gireesh
Published: 05 Nov 2025, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented