ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഹോംബൗണ്ട്' ഓസ്‌കർ നാമനിർദേശപട്ടികയിൽനിന്ന് പുറത്ത്. മികച്ച വിദേശഭാഷ ചിത്രം വിഭാഗത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു നീരജ് ഗെയ്‌വാൻ സംവിധാനംചെയ്ത 'ഹോംബൗണ്ട്'. 98-ാമത് അക്കാദമി പുരസ്‌കാരങ്ങൾക്കുള്ള പട്ടിക വ്യാഴാഴ്ചയാണ് ലോസ്ആഞ്ജലിസിൽ പ്രഖ്യാപിച്ചത്.

To advertise here,

15 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ 'ഹോംബൗണ്ട്' ഇടം പിടിച്ചിരുന്നു. എന്നാൽ, അവസാന അഞ്ചിൽ നിന്ന് പുറത്താവുകയായിരുന്നു. ബ്രസീലിന്റെ 'ദ സീക്രട്ട് ഏജന്റ്', ഫ്രാൻസിന്റെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്', നോർവെയുടെ 'സെന്റിമെന്റൽ വാല്യു', സ്‌പെയിനിന്റെ 'സിറാത്ത്', ടുണീഷ്ൻ ചിത്രം 'ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്' എന്നീ ചിത്രങ്ങളാണ് അവസാന അഞ്ചിലുള്ളത്.

റയാൻ കൂഗ്ലർ സംവിധാനംചെയ്ത 'സിന്നേഴ്‌സ്' ആണ് ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ച ചിത്രം. മികച്ച ചിത്രവും സംവിധാനവും ഉൾപ്പെടെ 16 നാമനിർദേശമങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 13 നോമിനേഷനുകളും നേടി. 'എഫ്1', 'ഹാംനെറ്റ്', 'മാർട്ടി സുപ്രീം', 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ', 'ദ സീക്രട്ട് ഏജന്റ്', 'സിന്നേഴ്‌സ്' ഉൾപ്പെടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കും.