തിരുവന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള സിനിമ ആസ്വാദകരുടെ ഊഷ്മളമായ കൂടിച്ചേരലിൻ്റെ ഇടമാണെന്ന് നടി ബീന ആർ. ചന്ദ്രൻ. ഐ.എഫ്.എഫ്.കെ. നൽകുന്ന മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വലുതാണ്. ഒരുപാട് പുതിയ മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ. ആളുകൾ നമ്മളെ തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു. അതൊരു മനോഹരമായ അനുഭവമാണ്. പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും പ്രതികരണങ്ങളും തന്നെയാണ് മേളയെ പ്രത്യേകമാക്കുന്നതെന്നും അവർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
2023-ലെ ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ‘തടവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബീന, ഈ സിനിമയിലെ അഭിനയത്തിന് 2024-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു. "തടവ്’ അഭിനയ ജീവിതത്തിൽ വലിയ ആത്മവിശ്വാസം നൽകിയ സിനിമയാണെന്ന് ബീന പറഞ്ഞു. ഈ വർഷം ഐ.എഫ്.എഫ്.കെയിൽ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം’ പ്രദർശിപ്പിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
28-ാമത് ഐ.എഫ്.എഫ്.കെ.-യിൽ ‘തടവ്’ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം പുരസ്‌കാരം നേടിയ ഫാസിൽ റസാഖിന്റെ പുതിയ ചിത്രമാണിത്. ‘മോഹം’ സമകാലിക മലയാളം സിനിമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേളയുടെ രണ്ടാം ദിവസം ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നിരുന്നു.
തന്റെ സിനിമാ യാത്രയിൽ 'തണൽ’ എന്ന ആദ്യ സിനിമ തന്നെയാണ് വഴിത്തിരിവ്. ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിച്ചത് വലിയ സന്തോഷമായിരുന്നുവെന്നും, ജിയോ ബേബി, ശ്രുതി ശരണ്യ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണെന്നും അവർ പറഞ്ഞു.
Content Highlights: Actress Beena R Chandran shares her heartwarming experiences at IFFK
Published: 15 Dec 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented