തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം മാതൃഭൂമി ഡോട്ട്കോമിന്. നാലാം തവണയാണ് തുടര്‍ച്ചയായി മാതൃഭൂമി ഡോട്ട് കോം പുരസ്കാരം നേടുന്നത്. മികച്ച ക്യാമറാമാനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസിന്റെ ഗിരീഷ് കുമാര്‍ സ്വന്തമാക്കി
സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മെട്രോവാർത്തയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ദി ഹിന്ദുവിന്റെ എസ് ആർ പ്രവീൺ നേടി.ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ.
റെഡ് എഫ് എം ആണ് മികച്ച റേഡിയോ . ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു ആകാശവാണി അർഹമായി. അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ദേശാഭിമാനി ദിനപ്പത്രത്തിനാണ്. മലയാളമനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിയാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ.
റിപ്പോര്‍ട്ടിങ് മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് മെട്രോവാർത്തയിലെ റ്റിറ്റോ ജോർജും ദൃശ്യമാധ്യമ രംഗത്ത് 24 ന്യൂസിലെ അലക്സ് റാം മുഹമ്മദും അർഹരായി. ടൈംസ് ഓഫ് ഇന്ത്യയിലെ ദീപാ പ്രസാദ് (ഫോട്ടോഗ്രാഫർ ,അച്ചടി മാധ്യമം),ചന്ദ്രൻ ആര്യനാട് (ക്യാമറാമാൻ ,ഇന്ത്യാ ടുഡെ) എന്നിവരും ഓൺലൈൻ മാധ്യമത്തിന് ഇ ടി വി ഭാരതും ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹരായി.
Content Highlights: IFFK 2022, Mathrubhumi.com wins, Best Online Reporting awards
Published: 25 Mar 2022, 08:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented