മേള സമാപിച്ചതിന് പിന്നാലെ നതാലിയും നിമയും ഇ- മെയിൽ മുഖേന കൈമാറിയ സ്വീഡിഷ് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് എസ്.ബി.ഐ വഴി അക്കാദമി പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. സംവിധായികയ്ക്ക് സമ്മാനത്തുക ലഭിച്ചെങ്കിലും നിർമാതാവായ നിമ യൂസഫിൻ്റെ അക്കൗണ്ടിനായിരുന്നു പ്രശ്നം.

1. ക്ലാര സോള എന്ന ചിത്രത്തിന്‍റെ പോസ്റ്റർ 2. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരവും മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും "ക്ലാര സോള" യുടെ അണിയറ പ്രവർത്തകർക്ക് വേണ്ടി നെറ്റ്പാക് ജൂറി ബോബി ശർമ്മ ബറുവ മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: അറേഞ്ച്ഡ്, എസ്. ശ്രീകേഷ് \ മാതൃഭൂമി
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച സിനിമയ്ക്ക് നൽകുന്ന സുവർണ ചകോര പുരസ്കാരത്തിന്റെ സമ്മാനത്തുകയിൽ വലഞ്ഞ് ചലച്ചിത്ര അക്കാദമി. 2022-ൽ ചലച്ചിത്ര അക്കാദമി കെെമാറിയ 10 ലക്ഷത്തോളം രൂപ ജേതാവിൻ്റെ സ്വീഡിഷ് അക്കൗണ്ടിലെ പ്രശ്നംമൂലം അവിടുത്തെ സർക്കാർ ട്രഷറിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ സെെബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പോലീസിൻ്റെ നിർദേശം അനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അക്കാദമി അറിയിച്ചു.
2022 മാർച്ചിൽ നടന്ന മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം കോസ്റ്റാറിക്കൻ ചിത്രം 'ക്ലാര സോള'ക്കായിരുന്നു ലഭിച്ചത്. ചിത്രത്തിന്‍റെ സംവിധായികയ്ക്കും നിർമാതാവിനുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി സമ്മാനിച്ചത്. സംവിധായിക നതാലി അൽവാരെസും നിർമാതാവ് നിമ യൂസഫിയും സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മേള സമാപിച്ചതിന് പിന്നാലെ നതാലിയും നിമയും ഇ- മെയിൽ മുഖേന കൈമാറിയ സ്വീഡിഷ് ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് എസ്.ബി.ഐ വഴി അക്കാദമി പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
സംവിധായികയ്ക്ക് സമ്മാനത്തുക ലഭിച്ചെങ്കിലും നിർമാതാവായ നിമ യൂസഫിൻ്റെ അക്കൗണ്ടിനായിരുന്നു പ്രശ്നം. മാസങ്ങൾക്ക് ശേഷം നിർമാതാവിൻ്റെ അക്കൗണ്ടിലെത്തിയ പണം പോലീസ് കണ്ടെടുത്തെന്നും സർക്കാർ ട്രഷറിയിലേയ്ക്ക് മാറ്റിയെന്നും അറിയിച്ചുകൊണ്ട് സ്വീഡിഷ് പബ്ലിക് പ്രോസിക്യൂട്ടർ ഇമെയിൽ മുഖാന്തരം ബന്ധപ്പെട്ടപ്പോഴാണ് അക്കാദമി വിവരം അറിയുന്നത്. സെെബർ തട്ടിപ്പ് സംശയം തോന്നിയതോടെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും വിജിലൻസിനും ഉൾപ്പടെ അക്കാദമി പരാതി നൽകുകയായിരുന്നു. നിർമാതാവ് നൽകിയ അക്കൗണ്ടിലേയ്ക്ക് തന്നെയാണ് പണം ട്രാൻസ്ഫർ ചെയ്തതെന്നാണ് അക്കാദമി പറയുന്നത്.
അക്കാദമി കെെമാറിയ തുക എത്തിയ അക്കൗണ്ട് സ്വീഡിഷ് സർക്കാർ ഫ്രീസ് ചെയ്തതിരിക്കുകയാണെന്നാണ് സെെബർ സെൽ പറയുന്നത്. നിർമാതാവ് നൽകിയ അക്കൗണ്ടിലേയ്ക്ക് തന്നെയാണ് അക്കാദമി പെെസ അയച്ചതെന്നും അക്കൗണ്ട് മാറിപ്പോയിട്ടില്ലെന്നും പോലീസ് പറയുന്നു. സംഭവത്തിൽ സെെബർ തട്ടിപ്പ് നടന്നിട്ടില്ലെന്നും നിർമാതാവിൻ്റെ അക്കൗണ്ടിൻ്റെ പ്രശ്നം കൊണ്ടാണ് പണം ഫ്രീസ് ആയതെന്നും പോലീസ് കൂട്ടിച്ചേർത്തു.
Content Highlights: Kerala Chalachithra Academy faces issues as IFFK 2022 Suvarna Chakoram award money, transferred to a Swedish account, gets frozen by the Swedish government. Cyber police complaint filed.
Published: 07 Oct 2025, 03:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented