ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്.

To advertise here,

സിനിമയെ ദാർശനിക തലത്തിലേക്കുയർത്തി ലോകസിനിമയിലെ ഇതിഹാസമായി മാറിയ സംവിധായകനാണ് ബേലാ താർ. 1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത്‌ ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനംചെയ്തത്. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്.

2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങൾ മേളയിൽ അത്തവണ പ്രദർശിപ്പിച്ചിരുന്നു.