
'സര്‍ക്കീട്ട്' പോസ്റ്റര്‍, രജനീകാന്ത് | Photo: Special Arrangement, AFP
ന്യൂഡൽഹി: ഗോവയിൽ ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 81 രാജ്യങ്ങളിൽനിന്നുള്ള 240-ലധികം സിനിമകൾ പ്രദർശിപ്പിക്കും. മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള സുവർണമയൂരത്തിനായി മത്സരിക്കുന്ന 15 സിനിമകളിൽ മലയാളത്തിൽനിന്ന് താമർ സംവിധാനംചെയ്ത ആസിഫ് അലിയുടെ ‘സർക്കീട്ട്’ ഉൾപ്പെട്ടിട്ടുണ്ട്. ബാലതാരമായ ഓർഹാൻ ഹൈദറും ദിവ്യപ്രഭയുമാണ് മറ്റു പ്രധാനതാരങ്ങൾ.
തരുൺ മൂർത്തി സംവിധാനംചെയ്ത മോഹൻലാലിന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലെ 25 സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്കുമാർ പെരിയസാമി സംവിധാനംചെയ്ത തമിഴ്‌ചിത്രം ‘അമരൻ’ ആണ് പനോരമയിലെ ഉദ്ഘാടനചിത്രം. നവാഗത സംവിധായകവിഭാഗത്തിലേക്ക് മത്സരത്തിന് ടൊവിനോ തോമസിനെ നായകനാക്കി ജിതിൻലാൽ സംവിധാനം ചെയ്ത ‘എആർഎം’ (അജയന്റെ രണ്ടാം മോഷണം) തിരഞ്ഞെടുക്കപ്പെട്ടു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടൻ രജനീകാന്തിനെ സമാപനച്ചടങ്ങിൽ ആദരിക്കും.
ബ്രസീലിയൻ എഴുത്തുകാരൻ ഗബ്രിയേൽ മസ്‌കാറോയുടെ ‘ദ് ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടനചിത്രം. ജപ്പാനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പ്രദർശനവും ഉണ്ടാകും. വനിതകൾ സംവിധാനംചെയ്ത അൻപതിലധികം ചിത്രങ്ങളും നവാഗതസംവിധായകരുടെ അത്രതന്നെ ചിത്രങ്ങളുമുണ്ടാകും. വെബ്, ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിലെ മികവിനെ അംഗീകരിക്കുന്ന പുരസ്‌കാരം നൽകുമെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യമായി എഐ അധിഷ്ഠിതമായ ഹ്രസ്വസിനിമകളും പ്രദർശനത്തിനുണ്ടാവുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ അറിയിച്ചു.
Content Highlights: Explore the 56th International Film Festival of India (IFFI) in Goa, featuring 240+ films from 81 countries. Discover Malayalam cinema`s representation and more
Published: 08 Nov 2025, 08:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented