
ഹോളിവുഡ് നടന്‍ ഇന്ദ്രിസ് എല്‍ബയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടാണ് പരിശോധിച്ചതെന്നും ഇന്ദ്രിസ് എല്‍ബ ട്വിറ്ററില്‍ കുറിച്ചു. ആരും ഭയപ്പെടേണ്ട, ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഥോര്‍, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രിസ് എല്‍ബ. അദ്ദേഹം ചികിത്സയിലായതിനാല്‍ മെട്രിക്‌സ് 4 ന്റെ ചിത്രീകരണം നിര്‍ത്തി വച്ചു.
അതേ സമയം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്‌സും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വില്‍സണും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയില്‍ ചികിത്സയിലായിരുന്നു ഇരുവരും. കോറോണ ഭീതി അവസാനിക്കും വരെ മറ്റുള്ളവരുമായി ഇടപഴകാതെ ക്വീന്‍സ് ലാന്‍ഡിലുള്ള വീട്ടില്‍ കഴിയുംമെന്നും ടോം ഹാങ്ക്‌സ് വ്യക്തമാക്കി.
ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവും കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
നടി തന്നെയാണ് വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം- വോള്‍ഗ വ്യക്തമാക്കി.
Content Highlights: Idris Elba tests positive for coronavirus, tom hanks Rita Wilson leave hospital, Corona Outbreak
Published: 17 Mar 2020, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented