ഹോളിവുഡ് താരം ഇദ്രിസ്‌ എല്‍ബയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്.

To advertise here,

തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നു പോയതിനാല് സ്വയം ഐസൊലേഷന്‍ സ്വീകരിക്കുകയായിരുന്നുവെന്നും എല്‍ബ ട്വീറ്റ് ചെയ്തു. 

നേരത്തെ നടി ഇന്ദിരാ വര്‍മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും 'ലൂഥര്‍' എന്ന ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു.

താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നുമാണ് ഇന്ദിരാ വര്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന  തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള്‍ തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ്. സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവും താന്‍ കൊറോണ ബാധിതനാണെന്ന കാര്യം അറിയിച്ചിരുന്നു.

Content Highlights : Idris Elba test positive for coronavirus