രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ്. രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം
എന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ ഈശ്വര്‍ പ്രത്യേക ഡ്രസ്കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ പോസ്റ്റില്‍ എഴുതുന്നു.
ശ്രീ രാഹുല്‍ ഈശ്വര്‍
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗത്തും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടുതന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്വീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചുകൊള്ളാം.
ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ സമൂഹിക മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയും നിയമനടപടിയുമായി ഹണി റോസ് നീങ്ങിയിരുന്നു. ഇരുപതോളം യൂട്യൂബര്‍മാരുടെ പേരുകള്‍ ഹണി പോലീസിന് കൈമാറുമെന്നാണ് ലഭിച്ച വിവരം. ഇതിനുപിന്നാലെയാണ് രാഹുല്‍ ഈശ്വറിനുള്ള മറുപടിഹണി റോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഹണിറോസ് വിഷയത്തില്‍ രാഹുല്‍ നടത്തിയ ചാനല്‍ ചര്‍ച്ചയെ തുടര്‍ന്നാണ് ഹണി പ്രതികരിച്ചത്. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയില്‍ ഇട്ട യൂട്യൂബ് ചാനലുകളുടെ വിവരങ്ങളാകും ഹണി പോലീസിന് കൈമാറുക.
Content Highlights: honey rose fb post against rahul easwar
Published: 09 Jan 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented