മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത  മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഹണി റോസ്, ലക്ഷ്മി മാഞ്ചു എന്നിരാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് തന്റെ  സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഹണി റോസ്. ചിത്രം വിജയമാകുന്നതിലും തന്റെ ഭാമിനി എന്ന കഥാപാത്രത്തെ ഏറ്റെടുത്തതിലും ഹണി റോസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു.

To advertise here,

മോണ്‍സ്റ്റര്‍ ഹിറ്റായതില്‍ സന്തോഷം.ലാലേട്ടനൊപ്പം ഇത്രയും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയ വേറേ കഥാപാത്രമില്ല. കരിയറില്‍ ചെയ്ത ഏറ്റവും വലിയ കഥാപാത്രം മോണ്‍സ്റ്ററിലെ ഭാമിനി. ഇത്രയും വലിയ കഥാപാത്രം ആദ്യമായാണ് കിട്ടുന്നത്. വലിയൊരു ടീമിനൊപ്പം ചേര്‍ന്ന് അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. നന്ദി പറയേണ്ടത് ലാല്‍ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി ചേട്ടനോടും ആണ്'.

എന്നെ വിശ്വസിച്ചാണ്‌ വൈശാഖ് ഏട്ടന്‍ ഈ കഥാപാത്രം ഏല്‍പ്പിച്ചത്.എന്റെ സിനിമ ഞാന്‍ തിയറ്ററില്‍ എത്തി കാണുന്നത് ഏകദേശം മൂന്നു വര്‍ഷത്തിനു ശേഷമാണ്.ഞങ്ങള്‍ വിചാരിച്ചതിലും നന്നായിട്ടുണ്ട് സിനിമ. പ്രേക്ഷകര്‍ക്ക് സിനിമ ഒരു വ്യത്യസ്തമായ അനുഭവം നല്‍കുമെന്നും ഹണിറോസ് പറഞ്ഞു.