മോഹൻലാൽ സിനിമകൾ യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ തിയറ്ററുകളിലെത്തി ആഘോഷമായി ഏറ്റെടുക്കാറുണ്ട്. താരത്തിൻറെ ഏറ്റവും പുതിയ റിലീസായ മോൺസ്റ്റർ സിനിമ കാണുവാനായും തിയറ്ററുകളിൽ നിരവിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ദീപാവലി അവധി കൂടിയായതോടെ തിയറ്ററുകളിൽ ജനപ്രളയമാണ്. 

To advertise here,

മോഹൻലാൽ പഞ്ചാബി ലുക്കിൽ എത്തിയിരിക്കുന്നുവെന്നതാണ് മോൺസ്റ്റർ സിനിമയുടെ പ്രധാന ഹൈലൈറ്റ്. ലക്കി സിംഗ് എന്ന കഥാപാത്രമായി ലാലിൻറെ മാസ്മരിക പ്രകടനം തന്നെയാണ് സിനിമയിലുള്ളതെന്ന് പ്രേക്ഷകരും പറയുന്നു. അതോടൊപ്പം തന്നെ സിനിമ സംസാരിക്കുന്ന വിഷയത്തിൻറെ പ്രാധാന്യവും. കൊമേഴ്സ്യൽ സിനിമ പലപ്പോഴും പറയാൻ ധൈര്യപ്പെടാത്ത തരത്തിലുള്ളൊരു പ്രമേയത്തെ ധീരമായി തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകൻ വൈശാഖും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ സംസാരം. 

ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊന്ന് ഹണി റോസിന്റെ ശക്തമായ കഥാപാത്രത്തേ കുറിച്ചാണ്. കഴിഞ്ഞ 17 വ‍ർഷത്തോളമായി സിനിമ ഇൻഡസ്ട്രിയിലുള്ള ഹണിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് മോൺസ്റ്ററിലേതെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. അതോടൊപ്പം തന്നെ സുദേവ് നായർ, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ലെന, ഗണേഷ് കുമാ‍ർ തുടങ്ങിയവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ദീപാവലി റിലീസുകളിൽ തിയറ്ററുകളിൽ ആളെക്കൂട്ടാൻ പോന്ന എല്ലാം ഒത്തിണങ്ങിയ സിനിമ കൂടിയാണ് മോൺസ്റ്റർ.