
വീക്കെൻഡും ദീപാവലി അവധിയും ആഘോഷമാക്കുകയാണ് ഏവരും. അതിനിടയിൽ തീയേറ്ററുകളിൽ ദീപാവലി റിലീസുകളിൽ മികച്ച അഭിപ്രായം നേടിയ മോഹൻലാൽ നായകനായ മോൺസ്റ്റർ സിനിമ കാണുവാനായി നിരവധിപേരാണ് വിവിധ തീയേറ്ററുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മൂന്നാം ദിനവും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്.
നല്ല കണ്ടന്‍റുള്ള സിനിമ. ക്ലൈമാക്സ് ഫൈറ്റ് ഒരു രക്ഷയില്ല, ലാലേട്ടനും ഹണി റോസും തകർത്തും, വൈശാഖിൽ നിന്ന് ഇത് വെറൈറ്റി സബ്ജക്ടാണ്, മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന് തോന്നി പോവുന്ന രംഗങ്ങള്‍, തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സിനിമ കണ്ട പലരും സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.
മോഹൻലാൽ നായകനായെത്തിയ മോൺസ്റ്റര്‍ ഒടിടിയിൽ വരാനായി കാത്തിരിക്കാതെ തീയേറ്ററുകളിലെത്തി എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമ തന്നെയാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. കുടുംബപ്രേക്ഷകരും ലാൽ ആരാധകരും സിനിമാപ്രേമികളും ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.
ഇതുവരെ മലയാളത്തിൽ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. സിഖ് ലുക്കിൽ മോഹൻലാൽ കാണികളെ കൈയ്യിലെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ജെസ് സ്വീജൻ എന്ന ആറുവയസ്സുകാരിയുമൊത്തുള്ള ലാലിന്‍റെ രംഗങ്ങൾ കുട്ടിക്കൂട്ടങ്ങൾക്ക് വിരുന്നാണ്. ചിത്രത്തിൽ ഞെട്ടിച്ച പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം ഹണി റോസാണെന്നാണ് പലരുടേയും അഭിപ്രായം.
ഉദയകൃഷ്ണയുടെ ആകാംക്ഷ ജനിപ്പിക്കുന്ന കഥയ്ക്ക് ചേര്‍ന്ന കിടിലൻ മേക്കിംഗ് തന്നെയാണ് ഹിറ്റ് മേക്കര്‍ വൈശാഖ് നിർവ്വഹിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Content Highlights: monster movie successfully continues in theatres, mohanlal, vysakh, honey rose
Published: 23 Oct 2022, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented