2020-ൽ പുറത്തിറങ്ങിയ 'ഷിംല മിർച്ചി' എന്ന ചിത്രത്തിലാണ് ഹേമ മാലിനി അവസാനമായി അഭിനയിച്ചത്.

1970-കളിലും 80-കളിലും ഇന്ത്യൻ സിനിമയിലെ അനിഷേധ്യ താരമായിരുന്നു ബോളിവുഡിന്റെ 'ഡ്രീം ഗേൾ' എന്നറിയപ്പെടുന്ന ഹേമ മാലിനി. തന്റെ ദീർഘകാലത്തെ സിനിമാ ജീവിതത്തെക്കുറിച്ചും ഇന്നത്തെ സിനിമാ നിർമാണ രീതികളിലെ മാറ്റങ്ങളെക്കുറിച്ചും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അവർ മനസ്സുതുറന്നു. തന്റെ സുവർണകാലത്തെ ഓർത്തെടുക്കുന്നതോടൊപ്പം എന്തുകൊണ്ടാണ് ഇപ്പോൾ താൻ സിനിമകളിൽ സജീവമല്ലാത്തതെന്നും അവർ ഈ അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ഹേമ മാലിനി സൂമിനോട് സംസാരിക്കവേ പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങൾ അക്കാലത്ത് ലഭിച്ചിരുന്നുവെന്നും ഏകദേശം 200-ഓളം സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും അവർ ഓർക്കുന്നു. അക്കാലത്തെ സിനിമകളിൽ അഞ്ച് അല്ലെങ്കിൽ ആറ് പാട്ടുകൾ ഉണ്ടാവുക എന്നത് നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു.
"എല്ലാംകൊണ്ടും വ്യത്യസ്തമായ കാലഘട്ടമായിരുന്നു അത്. സിനിമാ വ്യവസായത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അതെന്ന് ഞാൻ പറയും. ആ യാത്രയുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. അക്കാലത്ത് നിരവധി മനോഹരമായ ചിത്രങ്ങൾ പുറത്തിറങ്ങി, പ്രത്യേകിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ. 'സീത ഔർ ഗീത' പോലുള്ള റോളുകൾ ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ ഏകദേശം 200 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നു." ഹേമ മാലിനി പറഞ്ഞു.
ഇന്നത്തെ കാലത്ത് സിനിമാ നിർമാണ രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് ഹേമ മാലിനി പറയുന്നു. "ഇന്നത്തെ സിനിമ നിർമ്മാണം പൂർണ്ണമായും വ്യത്യസ്തമാണ്. പലരും ഞാൻ എന്തുകൊണ്ട് ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് ചോദിക്കുന്നു, പക്ഷേ ഇന്നത്തെ രീതിയിൽ സിനിമകൾ നിർമ്മിക്കുന്നതിനോട് എനിക്ക് പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്." ഹേമ മാലിനിയുടെ വാക്കുകൾ.
2020-ൽ പുറത്തിറങ്ങിയ 'ഷിംല മിർച്ചി' എന്ന ചിത്രത്തിലാണ് ഹേമ മാലിനി അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും അവർ സജീവമാണ്. ഭാരതീയ ജനതാ പാർട്ടിയിലൂടെ (BJP) രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ മഥുര മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. 2014, 2019 വർഷങ്ങളിൽ വിജയിച്ച അവർ 2024-ലും മഥുരയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Legendary Bollywood actress and politician Hema Malini opened up about her departure from mainstream cinema, stating that she finds it highly challenging to adapt to the drastic structural changes in modern filmmaking compared to the golden era of her career.
Published: 11 Jul 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented