ട്രെയിലർ ശ്രദ്ധേയമായതോടെ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

ജി.വി. പ്രകാശ് കുമാർ നായകനാകുന്ന 'ഹാപ്പി രാജ്' മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ് ചെയ്തു. മറിയ രാജ എലാഞ്ചെഴിയൻ ആണ് ഈ കോമഡി റൊമാന്റിക് എന്റർടെയിനർ ചിത്രം സംവിധാനം ചെയ്യുന്നത്.
ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്.എസ്. ആർ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ഗൗരി പ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ, ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു. ജോർജ് മാരിയൻ, ഗീത കൈലാസം, അധിര, അരുൺ, മധുരൈ മുത്തു എന്നിവരാണ് മറ്റുതാരങ്ങൾ. യുവത്വത്തിന്റെ ആവേശവും, പ്രണയത്തിലെ കളളക്കളികളും, കോമഡിയും ഒത്തുചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയിനറായിരിക്കും.
ട്രെയിലർ ശ്രദ്ധേയമായതോടെ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. പിആർഓ : പ്രതീഷ് ശേഖർ.
Content Highlights: The trailer for the GV Prakash Kumar-starrer 'Happy Raj,' featuring the long-awaited comeback of actor Abbas, was released by Dhanush ahead of its worldwide theatrical premiere on March 27.
Published: 18 Mar 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented