സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. താരനിരയും സംവിധായകന്റെ മുന്സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ 'ജയ ജയ ജയ ജയ ഹേ'യുടെ സംവിധായകന് വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു . അതിനൊപ്പം മലയാള സിനിമയും കളക്ഷനില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 2024ല്‍ റിലീസ് ചെയ്ത മലയാള സിനിമകള്‍ ലോകമെമ്പാടു നിന്നും 1000 കോടി കളക്ഷനും ഇതിനോടൊപ്പം പിന്നിട്ടു.
മെയ് 16ന് ലോകമെമ്പാടും റിലീസ് ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' അഞ്ച് ദിവസം കൊണ്ട് 50.2 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് 21.8 കോടി രൂപ നേടിയപ്പോള്‍ ചെയ്തപ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളില്‍ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
നേരത്തെ പൃഥ്വിരാജിന്റെ തന്നെ 'ആടുജീവിതം' ആണ് 4 ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചത്. അതിനു തൊട്ടു പിന്നിലായി 'ഗുരുവായൂരമ്പല നടയിലും' സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ ഓവര്‍സീസ് മാര്‍ക്കറ്റില്‍ പലയിടത്തും 'ആടുജീവിത'ത്തേക്കാള്‍ വരവേല്‍പ്പ് ഈ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
'ജയ ജയ ജയ ജയ' ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലി'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും സി. വി സാരഥിയും ചേര്‍ന്നാണ് 'ഗുരുവായൂരമ്പല നടയില്‍' നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്,പ്രൊഡക്ഷന്‍ കണ്ട്രോളര്-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.
Content Highlights: guruvayoor ambalanadayil, box office club, Malayalam cinema in 1000 crore club making history
Published: 20 May 2024, 08:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented