
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് കഴിഞ്ഞ ഗൊല്ലാപ്പുടി ശ്രീനിവാസ് ദേശീയ പുരസ്‌കാരം. 2019ലെ പുരസ്‌കാരമാണ് സിനിമയ്ക്ക് ലഭിച്ചത്. സംവിധായകന്‍ മധു സി നാരായണനാണ് പുരസ്‌കാരം നല്‍കുക. ഉറി സംവിധാനം ചെയ്ത ആദിത്യ ധര്‍ മധുവിനൊപ്പം ഈ പുരസ്‌കാരം പങ്കിടും.
1,50,000 രൂപയും മൊമന്റോയുമാണ് പുരസ്‌കാരം. ഭരത് ബാല, ജയേന്ദ്ര, രാം മദ്വാനി, ഭരദ്വാജ് രംഗന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളില്‍ നിന്നായി 22 അപേക്ഷകളില്‍ നിന്നാണ് മധു സി നാരായണനും ആദ്യത്യയും പുരസ്‌കാരത്തിന് അര്‍ഹരായത്.
മികച്ച നവാഗതസംവിധായകര്‍ക്ക് കഴിഞ്ഞ 23 വര്‍ഷമായി നല്‍കി വരുന്ന ദേശീയ അംഗീകാരമാണിത്. 2018ലെ പുരസ്‌കാരം 96നായിരുന്നു. സി പ്രേംകുമാറാണ് ഏറ്റുവാങ്ങിയത്.
തെലുഗു നടനും തിരക്കഥാകൃത്തുമൊക്കെയായിരുന്നു ഗൊല്ലാപ്പുടി മാരുതി റാവുവിന്റെ മകനാണ് ഗൊല്ലാപ്പുടി ശ്രീനിവാസ്. 1992ല്‍ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിലാണ് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്മരണയില്‍ 1997 മുതല്‍ രാജ്യത്തെ മികച്ച നവാഗതസംവിധായകര്‍ക്ക് ഈ പുരസ്‌കാരം നല്‍കി വരുന്നു. ആഗസ്റ്റ് 12ന് ചെന്നൈയില്‍ വച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.
Content Highlights : Gollapudi Srinivas National Award 2019 for kumbalangi nights and uri
Published: 17 Mar 2020, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented