ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിങ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ഇതില്‍ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം ആണ് ഏറ്റവും കൂടുതല്‍ റേറ്റിങ് ലഭിച്ച മലയാള ചിത്രം. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹോമുള്ളത്.
മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴും ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സുമാണ് ഹോമിന് പിന്നില്‍ സ്ഥാനം നേടിയ മലയാള ചിത്രങ്ങള്‍. മണിച്ചിത്രത്താഴ് ഒമ്പതാം സ്ഥാനത്തും കുമ്പളങ്ങി നൈറ്റ്‌സ് പതിനാലാം സ്ഥാനത്തുമാണ്. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റും പട്ടികയില്‍ ഇടം നേടി. 180-ാം സ്ഥാനത്തുള്ള പ്രാഞ്ചിയേട്ടന്‍ മാത്രമാണ് റേറ്റിങ്ങില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം.
ബോളിവുഡ് ചിത്രം 12ത് ഫെയിലിനാണ് ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ളത്. ആദ്യ പത്തില്‍ നാല് തമിഴ് സിനിമകളും ഇടം നേടി. കമല്‍ഹാസന്റെ നായകന്‍ മൂന്നാം സ്ഥാനത്തും അന്‍പേ ശിവം അഞ്ചാമതും ഇടം നേടി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ ആറാമതെത്തിയപ്പോള്‍ വിജയ് സേതുപതിയുടെ മഹാരാജ പത്താം സ്ഥാനത്തെത്തി. ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് ഏഴാം സ്ഥാനം നേടി.
എല്ലാ ഇന്ത്യന്‍ ഭാഷയിലേയും എക്കാലത്തേയും ചിത്രങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് പട്ടികയെന്ന് ഐഎംഡിബി വ്യക്തമാക്കുന്നു.
പട്ടികയിലെ മലയാള ചിത്രങ്ങളും റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ക്ക് കിട്ടിയ സ്ഥാനവും
8. ഹോം
9. മണിച്ചിത്രത്താഴ്
14. കുമ്പളങ്ങി നൈറ്റ്‌സ്
15. കിരീടം
17. സന്ദേശം
26. ദൃശ്യം 2
29. നാടോടിക്കാറ്റ്
36. ദൃശ്യം
45. ബാംഗ്ലൂര്‍ ഡെയ്‌സ്
48. പ്രേമം
49. ദേവാസുരം
56. ചിത്രം
72. സ്ഫടികം
84. മഞ്ഞുമ്മല്‍ ബോയ്‌സ്
88. ജന ഗണ മന
103. മഹേഷിന്റെ പ്രതികാരം
107. 2018
111. ഉസ്താദ് ഹോട്ടല്‍
144. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
168. നായാട്ട്
172. അയ്യപ്പനും കോശിയും
177. ചാര്‍ലി
180. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്
182. തൊണ്ടിമുതലും ദൃക്‌സാക്ഷിയും
186. ടേക്ക് ഓഫ്
197. ഹൃദയം
199. ട്രാഫിക്
200. ആന്‍ഡ്രോയ്‌സ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25
213. അഞ്ചാം പതിര
216. ജോസഫ്
218. മെമ്മറീസ്
221. മാലിക്
235. മുംബൈ പൊലീസ്
247. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്
248. അങ്കമാലി ഡയറീസ്
Content Highlights: imdb top 250 highest rated indian movies of all time list
Published: 09 Oct 2024, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented