ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; നടൻ ചേതനെതിരേ കേസ്


സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ് കേസെടുത്തത്.

ചേതൻ കുമാർ | ഫോട്ടോ: www.facebook.com/OfficialChetanAhimsaActor/photos

ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന ബജ്‌രംഗ്‌ദൾ നേതാവിന്റെ പരാതിയെത്തുടർന്ന് നടൻ ചേതൻ കുമാറിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കൾ ഇന്ത്യയിൽ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികൾക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും ചേതൻ പറഞ്ഞിരുന്നു.



ഇതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളിൽ ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബജ്റംഗ്‌ദൾ ബെംഗളൂരു നോർത്ത് കൺവീനർ ശിവകുമാറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ പരാമർശത്തിന്റെപേരിൽ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയിൽ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ് കേസെടുത്തത്. അതേസമയം ചേതനെ ദളിത് സംഘടനകൾ പിന്തുണച്ചു.

പ്രാചീന ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദളിത് സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയിൽ ഹിജാബ് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരേ ട്വിറ്ററിൽ പരാമർശം നടത്തിയതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടുദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

Content Highlights: Actor Chetan Kumar on Kantara, Actor Chetan Kumar Case, Kantara Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented