
'ഫെമിനിച്ചി ഫാത്തിമ' പോസ്റ്റര്‍ | Photo: Facebook/ Wayfarer Films
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്ക്. റിലീസ് ചെയ്ത ദിനം മുതല്‍ വമ്പന്‍ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന് കേരളമെങ്ങും വലിയ പ്രതികരണമാണ് ലഭിച്ചത്. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമര്‍ കെ.വിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അവതരിപ്പിച്ചതും താമര്‍ ആണ്. ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ച് കഥപറയുന്നുവെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിരിയുണര്‍ത്തുന്ന സംഭാഷണങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കുമൊപ്പം മനസ്സില്‍ തൊടുന്ന വൈകാരിക നിമിഷങ്ങളുംകൊണ്ട് നിറഞ്ഞ ചിത്രം ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ആഴമുള്ള കഥാഖ്യാനം കൊണ്ട് കൂടെയാണ് ചിത്രം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നത്. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമുള്‍പ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. 'സു ഫ്രം സോ', 'ലോക' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, 'ഫെമിനിച്ചി ഫാത്തിമ'യിലൂടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസിനും വലിയ കയ്യടിയാണ് സിനിമാ പ്രേമികളില്‍നിന്ന് ലഭിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ടൈറ്റില്‍ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തില്‍ കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്‍. ഉന്‍സി, ബബിത ബഷീര്‍, ഫാസില്‍ മുഹമ്മദ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളില്‍ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് 'ഫെമിനിച്ചി ഫാത്തിമ'.
ഐഎഫ്എഫ്‌കെ ഫിപ്രസി മികച്ച അന്താരാഷ്ട്ര ചിത്രം, നെറ്റ്പാക് മികച്ച മലയാള ചിത്രം, സ്‌പെഷ്യല്‍ ജൂറി അന്താരാഷ്ട്ര ചിത്രം, ഐഎഫ്എഫ്‌കെ ഓഡിയന്‍സ് പോള്‍ അവാര്‍ഡ്, എഫ്എഫ്എസ്‌ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ്, ബിഐഎഫ്എഫ് ഏഷ്യന്‍ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ കിര്‍ഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, ഫിപ്രസി ഇന്ത്യ 2024-ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024-ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കുമുള്ള പത്മരാജന്‍ അവാര്‍ഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കുമുള്ള പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാര്‍ഡ്, ഇന്‍ഡോ- ജര്‍മന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവല്‍ തിരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.
ഛായാഗ്രഹണം: പ്രിന്‍സ് ഫ്രാന്‍സിസ്, എഡിറ്റിങ്: ഫാസില്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം: ഷിയാദ് കബീര്‍, സൗണ്ട് ഡിസൈന്‍: ലോ എന്‍ഡ് സ്റ്റുഡിയോ, റീ റെക്കോര്‍ഡിങ്: സച്ചിന്‍ ജോസ്, ഡിഐ, കളറിസ്റ്റ്: ജോജില്‍ ഡി. പാറക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രശോഭ് കുന്നംകുളം, മുസ്തഫ സര്‍ഗം, വിഷ്വല്‍ എഫക്ട്‌സ്: വിനു വിശ്വന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: ആഗ്‌നി, അഭിലാഷ് സി, ഡിഐ എഡിറ്റിങ്: ഹിഷാം യൂസഫ് പി.വി, സബ്‌ടൈറ്റില്‍: ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ്, ടൈറ്റില്‍ ഡിസൈന്‍: നജീഷ് പി.എന്‍, പിആര്‍ഒ: ശബരി.
Content Highlights: `Feminichi Fathima` marks its second week in theaters, praised for its humor, emotion, and thought-provoking narrative. A family entertainer that has garnered critical acclaim and awards
Published: 16 Oct 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented