ബോഡി പോസറ്റിവിറ്റിയുടെ ആശയം പങ്കുവച്ചുകൊണ്ടുള്ള നടി ഫറ ഷിബ്ലയുടെ മേക്കോവർ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ആസിഫ് അലി നായകനായെത്തിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി എന്ന നായികാ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ. 

To advertise here,

എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് സ്വിം സ്യൂട്ടണിഞ്ഞുള്ള തന്റെ പുതിയ ചിത്രം താരം പങ്കുവച്ചത്. 

"വിമർശിക്കാനും ചർച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടേതല്ല,  എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല, എന്റെ ശരീരം എന്റെ യാനപാത്രമാണ്. അനുഭവങ്ങളുടെ ശേഖരമാണത്. എനിക്ക് മാത്രം മനസിലാവുന്ന യുദ്ധങ്ങൾ നേരിട്ട ആയുധമാണ്. സ്നേഹത്തിന്റെയും, വേദനയുടെയും, പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ശേഖരമാണ്. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക... സോഫി ലൂയിസ്... സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണ്." ചിത്രത്തോടൊപ്പം ഫറ കുറിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ അവതാരകയായും സഹതാരമായും ശ്രദ്ധനേടിയിരുന്നു. താരം ആദ്യമായി പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഷിബ്ല അവതരിപ്പിച്ചത്. ചിത്രത്തിന് വേണ്ടി ശരീര ഭാരം 85 കിലോയിൽ അത്തിക്കുകയും പിന്നീട് 15 കിലോ കുറച്ചും ഫറ ഞെട്ടിച്ചിരുന്നു. 

ബോഡി പോസറ്റീവിറ്റിയുടെ ആവശ്യകതയെക്കുറിച്ചും ബോഡി ഷെയ്മിങ്ങിന് എതിരെയും നിരവധി കുറിപ്പുകളും മറ്റും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Content Highlights : Fara Shibla Photoshoot in Swim suit, Body Positivity, Stop body shaming