ടൻ ഫഹദ് ഫാസിലിനെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആർ. പാർത്ഥിപൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫഹദിനേയും അദ്ദേഹത്തിന്റെ പിതാവ് ഫാസിലിനേയുംകുറിച്ചാണ് പാർത്ഥിപൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഫഹദ് തന്റെ മകനാണെന്ന് ഫാസിൽ വളരെ നിഷ്കളങ്കമായി പരിചയപ്പെടുത്തിയെന്ന് പാർത്ഥിപൻ പറഞ്ഞു.

To advertise here,

ഫഹദിന്റെ അഭിനയത്തെ അടപ്രഥമൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വളരെ കൗതുകം തോന്നുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. 

"അഭിനയത്തിൽ അട്റാ സക്കേ, ഏറെ ഇഷ്ടത്തോടെ ഒരു സെൽഫിയെടുത്തു. സന്തോഷത്തിന്റെ കുൾഫി. ഫാസിൽ സാറിനെ കണ്ടപ്പോൾ അദ്ദേഹം നിഷ്കളങ്കനായി പറഞ്ഞു, "ഇത് എന്റെ മകൻ ഫഹദാണ്, നിങ്ങൾക്കറിയാമല്ലോ?" നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട്, നഗരം, ചെങ്കൽപേട്ട് തുടങ്ങി ലോകം മുഴുവൻ അദ്ദേഹത്തിന്റെ അഭിനയം പ്രസിദ്ധമാണ്. അത്രമേൽ മധുരമുള്ള ഒരു പ്രഥമൻ (മലയാളത്തിൽ പായസം) പോലെ.

അദ്ദേഹത്തെ കണ്ടു. വളരെ കൗതുകകരമായ വ്യക്തി. എന്നെ സംസാരിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നെ ആകർഷിച്ചു.  പുരുഷന്മാരെ പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. വീണ്ടും കാണാം." പാർത്ഥിപൻ കുറിച്ചു.

ഇതിനുമുൻപും പാർത്ഥിപൻ മലയാള സിനിമയോടും താരങ്ങളോടുമുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നു. ഫഹദിന് പുറമേ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും കഴിഞ്ഞദിവസം പാർത്ഥിപൻ പങ്കുവെച്ചിരുന്നു.