ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി കിങ് ഖാൻ ദുബായ് ഗ്ലോബൽ വില്ലേജിൽ ഡങ്കിയുടെ പ്രൊമോഷൻ തുടങ്ങി. ഷാരൂഖ് ഖാൻ - രാജ്‌കുമാർ ഹിറാനി  കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ഡങ്കി ഈ മാസം 21 മുതൽ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രീബുക്കിങ് കഴിഞ്ഞയാഴ്ച്ച തന്നെ തുടങ്ങിയിരുന്നു.

To advertise here,

പ്രിയപ്പെട്ടവരിൽ നിന്ന് വേർപെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എഎന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. 

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് ഡങ്കിയുടെ നിർമാണം.

അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ഡങ്കി എഴുതിയിരിക്കുന്നത്. ഗോകുലം മൂവീസ് വിതരണത്തിന് എത്തിക്കുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ ചെയ്യുന്നത് പപ്പറ്റ് മീഡിയ ആണ്.