ഓണം റിലീസായെത്തുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ആർ.ഡി.എക്‌സി'ലൂടെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ്. ദുൽഖർ സൽമാൻ അതീവ സ്റ്റൈലിഷ് ലുക്കിലെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ ദുൽഖർ സൽമാനും ചിത്രത്തിനും ആശംസകളുമായി ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ എത്തി. പൃഥ്വിരാജ് സുകുമാരനും നിവിൻ പോളിയും ഉൾപ്പെടെയാണ് ട്രെയ്‌ലറിനെ പ്രശംസിച്ച് എത്തിയത്. 'ഐ ആം ഗെയി'മിനൊപ്പം ഓണം റിലീസായി പൃഥ്വിരാജിന്റെ 'ഖലീഫ'യും നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റും' തിയേറ്ററിലെത്തുന്നുണ്ട്.
'ഗംഭീരം. ദുൽഖർ സൽമാനും നഹാസ് ഹിദായത്തിനും 'ഐ ആം ഗെയിം' ടീമിനും ആശംസകൾ', എന്നായിരുന്നു പൃഥ്വിരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 'ഐ ആം ഗെയിമി'ന്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു ആശംസ. പിന്നാലെ ദുൽഖർ മറുപടിയുമായെത്തി. 'നന്ദി, പി. 'ഖലീഫ'യ്ക്കും കാത്തിരിക്കുന്നു' എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
താരങ്ങൾ തമ്മിലെ സൗഹൃദത്തിന്റെ ഊഷ്മളത വെളിവാക്കുന്നതായിരുന്നു നിവിൻ പോളിയുടെ ആശംസ. 'കില്ലർ ട്രെയ്‌ലർ. ദുൽഖർ സൽമാനും നഹാസ് ഹിദായത്തിനും 'ഐ ആം ഗെയിം' ടീമിനും ആശംസകൾ. ഓണത്തിന് ഒന്നിച്ചിറങ്ങാം.' നിവിൻ പോളി കുറിച്ചു. 'പിന്നല്ല. നന്ദി മച്ചാനെ, ഒരുപാട് സ്‌നേഹം.' എന്നായിരുന്നു ദുൽഖറിന്റെ മറുപടി.
ഇവർക്ക് പുറമെ, തെലുങ്ക് താരം ജൂനിയർ എൻ.ടി.ആർ, നടന്മാരായ ജയസൂര്യ, അജു വർഗീസ്, ചന്തു സലിംകുമാർ, സൈജു കുറുപ്പ്, ഗണപതി, സംഗീത് പ്രതാപ്, വിശാഖ് നായർ, നസ്ലിൻ, അർജുൻ ദാസ്, ഛായാഗ്രാഹകൻ സുജിത്ത് സാരംഗ്, നിമിഷ് രവി, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, സംവിധായകൻ ഡൊമിനിക് അരുൺ, നടിമാരായ അനുപമ പരമേശ്വരൻ, പൂജ ഹെഗ്‌ഡെ, മൃണാൾ ഠാക്കൂർ, മമിത ബൈജു, അപർണ ബാലമുരളി, നൂറിൻ ഷെരീഫ്, റിയ ഷിബു, ശാന്തി ബാലചന്ദ്രൻ, എ.ആർ. റഹ്‌മാന്റെ മകൻ എ.ആർ. അമീൻ, നൃത്തസംവിധായിക ബൃന്ദ എന്നിവരും ചിത്രത്തിനും ദുൽഖറിനും ആശംസയുമായെത്തി.
ദുൽഖറിന്റെ 40-ാം ചിത്രമായ 'ഐ ആം ഗെയിം', ഓഗസ്റ്റ് 20-ന് തിയേറ്ററിലെത്തും. റോം-കോം ഴോണറിൽ ഒരുങ്ങുന്ന നിവിൻ പോളി ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. മമിത ബൈജുവാണ് നായിക. ഓഗസ്റ്റ് 21-ന് ചിത്രം റിലീസ് ചെയ്യും.
മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന 'ഖലീഫ' സംവിധാനം ചെയ്യുന്നത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് ആണ്. മാമ്പറയ്ക്കൽ അഹമ്മദ് ആലിയായി മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമിക്കുന്ന ചിത്രം രചിച്ചിരിക്കുന്ന ജിനു വി. എബ്രഹാം തന്നെയാണ്. 'ഐ ആം ഗെയി'മിനൊപ്പം ഓഗസ്റ്റ് 20-ന് ചിത്രം റിലീസ് ചെയ്യും.
Content Highlights: Official trailer for Dulquer Salmaan’s upcoming 40th film, I Am Game, directed by Nahas Hideyath and produced by Wayfarer Films, has received an enthusiastic response online. Prominent stars including Prithviraj Sukumaran and Nivin Pauly shared their wishes for the trailer on social media, showcasing strong camaraderie despite being Onam box-office competitors. Dulquer warmly responded to both actors, expressing his excitement for Prithviraj's upcoming action flick Khalifa and sending love back to Nivin. A galaxy of celebrities, including Jr. NTR, Sanju Samson, Anupama Parameswaran, Pooja Hegde, Nazlen, and Mamitha Baiju, also showered praise on the stylish trailer. While I Am Game and Prithviraj's Khalifa are set to clash on August 20, Nivin Pauly’s rom-com Bethlehem Kudumba Unit will arrive in theaters on August 21
Published: 31 Jul 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented