ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു.

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം 3. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസും തിയേറ്ററുടമകളും തമ്മിലുള്ള കരാറിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താൻ തിയറ്റർ ഉടമകൾ സന്നദ്ധത അറിയിച്ചെന്ന് കരാറിൽ പറയുന്നു.
റിലീസ് ചെയ്യുന്ന ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സോഫീസ് റെവന്യൂ നൽകാൻ തിയേറ്ററുടമകൾ സമ്മതിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കരാർ പകർപ്പ് വ്യക്തമാക്കുന്നു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇത് 50 ശതമാനമായും നിലനിർത്തും.
തിയേറ്ററിൽ ആളുണ്ടായാലും ഇല്ലെങ്കിലും, കളക്ഷൻ കൂടിയാലും കുറവാണെങ്കിലും നാലാഴ്ചയെങ്കിലും സിനിമ പ്രദർശിപ്പിക്കണം. ഹോൾഡ് ഓവർ, ഹർത്താൽ, ബസ് സമരം തുടങ്ങി എന്തുവന്നാലും ഇതിൽ ഒരു മാറ്റവും പാടില്ല. ഇവിടെയും 4 ഷോ പ്രദർശിപ്പിച്ചിരിക്കണമെന്നും ഉറപ്പുവരുത്തണം. ‘ദൃശ്യം 3’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഞ്ച് ലക്ഷം രൂപയാണ് മുൻകൂർ ആയി നൽകേണ്ടത്. സിനിമയ്ക്ക് കേരളത്തിൽ പുലർച്ചെ ഫാൻസ് ഷോ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്.
ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു.
ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Get the latest updates on Drishyam 3`s release! Learn about the theatre deal, advance booking, and release date. Don`t miss Mohanlal`s highly anticipated film!
Published: 12 Feb 2026, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented