
ഓപ്പറേഷൻ ജാവ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയിലും രണ്ടാം ചിത്രമായ സൗദി വെള്ളക്കയിലും നായകന്മാരിൽ ഒരാളായെത്തിയത് ലുക്മാനാണ്. ലുക്മാനെ രണ്ടാം ചിത്രത്തിലും നായകനാക്കിയതിന് തനിക്ക് അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തരുൺ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് യുവസംവിധായകൻ ഇക്കാര്യം പറഞ്ഞത്.
ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അതിലേറെ അഭിമാനവും ആവേശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തരുൺ മൂർത്തി കുറിപ്പ് തുടങ്ങുന്നത്. പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനുമായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ലുക്മാനെ നായകന്മാരിൽ ഒരാളാക്കാൻ തോന്നിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും തരുൺ എഴുതി.
"ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്. അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്..." തരുൺ എഴുതി.
സിനിമയിലേക്കെത്താൻ ലുക്മാൻ നടന്നുതീർത്ത വഴികൾ എളുപ്പമുള്ളതായിരുന്നില്ല. സിനിമ കൊതിച്ചുനടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിലാണ് നായകനായ ലുക്മാൻ തുറന്നിടുന്നതെന്നും തരുൺ കുറിച്ചു. തല്ലുമാലയാണ് ലുക്മാന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രം. രതീഷ് അമ്പാട്ട് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന തീർപ്പിലും ലുക്മാൻ ഉണ്ട്.
Content Highlights: director tharun moorthy about actor lukman avaran, thallumaala, saudi vellakka
Published: 20 Aug 2022, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented