പുറത്തിറങ്ങി രണ്ടുവർഷമാവുമ്പോഴും ആർ.ആർ.ആർ എന്ന ചിത്രം അലയൊലികൾ തീർക്കുകയാണ്. ചിത്രത്തോടുള്ള ഇഷ്ടം പല രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. ഈയിടെ ജപ്പാനിൽവെച്ച് ഒരു ആരാധിക സംവിധായകൻ രാജമൗലിക്കും ഭാര്യ രമയ്ക്കും ഒരു സമ്മാനം നൽകി. അല്പം കൗതുകമുള്ള ആ സമ്മാനത്തേക്കുറിച്ചും അത് നൽകിയയാളേക്കുറിച്ചുമുള്ള രാജമൗലിയുടെ കുറിപ്പും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ആർ.ആർ.ആറിന്റെ പ്രത്യേക പ്രദർശനത്തിനാണ് സംവിധായകൻ എസ്.എസ്.രാജമൗലിയും ഭാര്യ രമയും ജപ്പാനിലെത്തിയത്. ഈയവസരത്തിലാണ് 83 വയസുള്ള ഒരു ആരാധിക സംവിധായകനും ഭാര്യക്കും സമ്മാനവുമായെത്തിയത്. 1000 ഒറിഗാമി രൂപങ്ങൾ നൽകിയാണ് അവർ രാജമൗലിയോടുള്ള തന്റെ സ്നേഹം അറിയിച്ചത്. അതും കൊടുംതണുപ്പ് സഹിച്ച് ഏറെനേരം കാത്തുനിന്നശേഷം. സിനിമയുടെ പേരെഴുതിയ ടി ഷർട്ടാണ് വൃദ്ധ ധരിച്ചത്. താൻ ആർ ആർ ആർ സിനിമയുടെ ഫാൻ ആണെന്നും ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എഴുതിയ ഒരു കാർഡും വൃദ്ധ നൽകി.
"ജപ്പാനിൽ, പ്രിയപ്പെട്ടവർക്ക് ഭാഗ്യവും ആരോഗ്യവും ഉണ്ടാകാൻ അവർ ഒറിഗാമി ഉണ്ടാക്കി സമ്മാനിക്കുന്നു. 83 വയസുള്ള ഈ സ്ത്രീ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി ആയിരക്കണക്കിന് ഒറിഗാമികൾ ഉണ്ടാക്കി. കാരണം അവർക്ക് ആർ ആർ ആർ ഒരുപാട് ഇഷ്ടമായി. അവർക്ക് ഒരുപാട് സന്തോഷം നൽകിയ സിനിമയാണത്. അവർ ഒരു സമ്മാനം തരാനായി ഞങ്ങൾ താമസിക്കുന്നിടത്ത് വന്ന് ആ തണുപ്പിൽ കാത്തിരിക്കുകയായിരുന്നു. ചില സ്നേഹത്തിന് പകരമായി എന്ത് നൽകിയാലും അത് മതിയാകില്ല." രാജമൗലിയുടെ വാക്കുകൾ.
രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആർ.ആർ.ആർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
Content Highlights: director ss rajamouli received origami cranes from an 83 year old fan
Published: 19 Mar 2024, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented