
സെക്കന്തരാബാദ്: പ്രശസ്ത്ര തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു.
ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്ക്ലൂഷന്, മഗധീര, അരുദ്ധതി, ഛത്രപതി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍. 2009 ലാണ് രൂഹീനാസ് എന്ന രൂഹിയെ വിവാഹം ചെയ്തത്. ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ വച്ചു നടന്നു.
Content Highlights: senthil kumar telugu cinematographer's wife roohi (Ruheenaaz) passed away
Published: 16 Feb 2024, 10:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented