കൊച്ചി: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് സംവിധായകൻ കമൽ. സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കമൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിനെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും കമൽ അനുസ്മരിച്ചു.
ശ്രീനിവാസൻ അന്തരിച്ചു; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് വിട
‘യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം ഗൗരവത്തോടെയും ലളിതമായും അവതരിപ്പിച്ചു. കപട രാഷ്ട്രീയത്തെയും സാമൂഹിക അനാചാരങ്ങളെയും പരിഹസിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതുല്യമായിരുന്നു. സ്വയം പരിമിതപ്പെടുത്താതെ, വൈവിധ്യമാർന്നതും വെല്ലുവിളികൾ നിറഞ്ഞതുമായ വേഷങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു’- കമൽ പ്രതികരിച്ചു.
മഴയെത്തും മുമ്പേ, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ തുടങ്ങി ശ്രീനിവാസൻ- കമൽ കൂട്ടുകെട്ടിൽ പിറന്ന മലയാള ചിത്രങ്ങൾ നിരവധിയാണ്.
ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന ശ്രീനിവാസനെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Content Highlights: Director Kamal praises Sreenivasan for his courageous and humorous portrayal of social realities, economic struggles, and hypocrisy in Malayalam cinema.
Published: 20 Dec 2025, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented