വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാൻ ശ്രീനിവാസനും നവ്യാ നായരും തമ്മിലുള്ള രസകരമായ സംവാദം നടന്നത്.

നടി നവ്യാ നായരെക്കുറിച്ചുള്ള ധ്യാൻ ശ്രീനിവാസന്റെ തമാശ നിറഞ്ഞ പരാമർശവും അതിന് നവ്യ നൽകിയ രസകരമായ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താൻ എന്നെങ്കിലുമൊരിക്കൽ മുഖ്യമന്ത്രിയാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് നവ്യാ നായർ സാരിയുടുത്ത് മുൻനിരയിൽത്തന്നെ ഉണ്ടാകണമെന്നുമാണ് ധ്യാൻ പറഞ്ഞത്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതുകാണാൻ തൃഷ വന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു ധ്യാനിന്റെ തമാശ.
വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാൻ ശ്രീനിവാസനും നവ്യാ നായരും തമ്മിലുള്ള രസകരമായ സംവാദം നടന്നത്. "നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് ഞാനെന്റെ ഇന്റർവ്യൂ ജീവിതം തുടങ്ങുന്നതുതന്നെ. ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത്, കണ്ണുനിറച്ചുകൊണ്ട് മുൻനിരയിൽ നവ്യ ഉണ്ടാവണം." ചടങ്ങിൽ ധ്യാൻ തന്റെ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരു വിഷമംതോന്നിയാൽ അതിനെ മറികടക്കാൻ യുട്യൂബിൽ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ തിരഞ്ഞുപിടിച്ച് കാണുമെന്നാണ് ഇതിനോട് നവ്യാ നായർ പ്രതികരിച്ചത്.
"ഇതിനുമുൻപ് ഞാൻ സേർച്ച് ചെയ്തിരുന്നത് ശ്രീനിവാസൻ ഇന്റർവ്യൂ എന്നാണ്. ശ്രീനിവാസൻ സാറിന്റെ നർമം എനിക്ക് രസകരമായി തോന്നിയിട്ടുണ്ട്. സംസാരിക്കുമ്പോൾ വ്യക്തത കുറഞ്ഞിരുന്ന സമയത്തുപോലും അദ്ദേഹം പറഞ്ഞിരുന്ന കൗണ്ടറുകളുടെ അത്രയൊന്നും ധ്യാനിന് കഴിയില്ല. ഞാനുൾപ്പെടെ ഒരുപാട് മലയാളികൾക്ക് ആശ്വാസമാണ് ധ്യാനിന്റെ തമാശകൾ. വെട്ടിത്തുറന്ന് സംസാരിക്കുന്നു എന്നതാണ് ധ്യാനിനോട് എല്ലാവർക്കും തോന്നുന്ന കണക്ഷൻ. അങ്ങനെയുള്ള ആ ധ്യാനാണ് എന്നോട് പരസ്യമായി ഒരു കാര്യം ആവശ്യപ്പെട്ടത്. ധ്യാൻ മുഖ്യമന്ത്രിയാകുമ്പോൾ വെള്ളയിൽ പച്ചക്കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസിട്ട്, കണ്ണിൽ ഈറനണിഞ്ഞ്, ധ്യാനിനുവേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര വെച്ചിട്ടുണ്ടാവില്ലേ ധ്യാൻ? സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ ധ്യാൻ എന്നെ മറക്കില്ലെന്നാണ് വിശ്വാസം." നവ്യാനായർ രസകരമായി പ്രതികരിച്ചതിങ്ങനെ.
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.
Content Highlights: During the pooja ceremony of their upcoming horror film Visitor, actor Dhyan Sreenivasan jokingly requested Navya Nair to attend his future Chief Minister swearing-in ceremony in the front row, drawing a hilarious and heartwarming response from the actress.
Published: 15 Jul 2026, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented