'വിസിറ്റർ' എന്ന ചിത്രത്തിന്റെ പൂജാചടങ്ങിനിടെ ധ്യാൻ ശ്രീനിവാസൻ നടത്തിയ പ്രസംഗം വൈറലായിരുന്നു. താൻ എന്നെങ്കിലും ഒരിക്കൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നവ്യ നായർ സാരിയുടുത്ത് മുൻനിരയിൽ ഉണ്ടാവണമെന്നായിരുന്നു ധ്യാൻ പറഞ്ഞത്. നവ്യ നായരെക്കുറിച്ച് തന്റെ കുട്ടിക്കാലത്തെ അഭിമുഖത്തിൽ പറഞ്ഞ കാര്യം ഓർമിപ്പിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം സൂചിപ്പിച്ചായിരുന്നു ധ്യാനിന്റെ വാക്കുകൾ.
അതേ പരാമർശം ഓർമിപ്പിച്ച് രസകരമായ പ്രസംഗവുമായി എത്തിയിരിക്കുകയാണ് വീണ്ടും ധ്യാൻ. കൊച്ചിയിൽ ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ധ്യാനിന്റെ പ്രസംഗം. തനിക്ക് മുമ്പ് സംസാരിച്ചയാൾ ധ്യാനിന്റെ 'മുഖ്യമന്ത്രി പ്രസംഗം' ഓർമിപ്പിച്ചതിന് പിന്നാലെയായിരുന്നു നടന്റെ മറുപടി.
'മുഖ്യമന്ത്രി ആവണമെന്ന് ഞാൻ പറഞ്ഞതിൽ ഒരു കാമ്പുമില്ല. തമാശയ്ക്ക് അപ്പുറത്തേക്ക് ഒന്നുമില്ല. ഞാൻ സി.എം. ആവണമെന്ന് പറഞ്ഞപ്പോൾ ഹൈബി ഈഡൻ എം.പി. എന്നെ നോക്കി ചിരിച്ചു. ഇനി ഇവനും കൂടെ വലിഞ്ഞു കയറി വരുമല്ലോ എന്ന് പറഞ്ഞു. നിങ്ങൾ മുഖ്യമന്ത്രി ആവുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവ് ആയിക്കോളാം എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.' എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.
മുഖ്യമന്ത്രി വി.ഡി. സതീശനെ ധ്യാൻ പ്രസംഗത്തിൽ പ്രശംസിച്ചു. 'മനസിലുള്ളതെല്ലാം മുഖത്ത് കാണിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ' എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.
'അമ്മ'യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ധ്യാൻ തന്റെ 'വിസിറ്റർ' പൂജാ ചടങ്ങിൽ പ്രസംഗത്തിൽ മറുപടി നൽകിയിരുന്നു. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാർത്തകൾ ധ്യാൻ തള്ളി. പ്രസിഡന്റാകാനില്ലെന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. അതിനിടെ തമാശയെന്നോണമാണ് അടുത്ത 15 വർഷത്തിനുള്ളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം എന്ന് താൻ തീരുമാനിച്ചതായി ധ്യാൻ പറഞ്ഞത്. പിന്നാലെയാണ് പ്രസംഗത്തിൽ നവ്യ നായരെക്കുറിച്ച് പരാമർശിച്ചത്.
Content Highlights: Actor Dhyan Sreenivasan clarified that his recent statement about becoming the Chief Minister of Kerala within 15 years was purely made in jest. Speaking at a store inauguration in Kochi, he humorously addressed MP Hibi Eden's reaction to his earlier speech, offering to take the Opposition Leader's role if Eden becomes the CM. Dhyan also praised Leader of the Opposition V.D. Satheesan during his speech, highlighting his genuine nature and expressive personality. The actor's initial viral remarks were made during the pooja ceremony of his film Visitor, where he playfully referenced Vijay's political entry and Navya Nair's presence. Additionally, Dhyan dismissed rumors regarding his candidacy for the presidency of the actors' association, AMMA, putting an end to the ongoing speculations
Published: 02 Aug 2026, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented