കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് അസം സ്വദേശിയായ മുഹമ്മദ് ഖൈറുൽ ഇസ്‌ലാം. എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഖൈറുൽ ഇസ്‌ലാം വി.ഡി. സതീശന്റെ കടുത്ത ആരാധകനാണ്. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് അറിഞ്ഞ തന്റെ ആരാധനാപാത്രത്തെ നേരിൽ കണ്ടപ്പോൾ ടി-ഷർട്ടിൽ ഓട്ടോഗ്രാഫ് വാങ്ങുകയും മുഖ്യമന്ത്രിയുടെ കൈയിൽ ചുംബിക്കുകയും ചെയ്തു ഖൈറുൽ.

To advertise here,

കേരളത്തിൽ എത്തിയ നാൾ മുതൽ മുഖ്യമന്ത്രിയെ കാണാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് ഖൈറുൽ പറയുന്നു. ഈ ആഗ്രഹം സാധ്യമാകാനായി ദിവസവും മനസിൽ പ്രാർഥിക്കുമായിരുന്നു. ദൈവം തന്റെ പ്രാർഥന കേട്ടിട്ടെന്ന പോലെ, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്താണ് ഇന്ന് മുഖ്യമന്ത്രി എത്തിയത്. മനസറിഞ്ഞ് പ്രാർഥിച്ചാൽ അല്ലാഹു ആഗ്രഹം നടത്തിത്തരുമെന്ന് തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ കണ്ടതോടെ ഖൈറുൽ തന്റെ ആരാധനയും സ്‌നേഹവും നേരിട്ട് പ്രകടിപ്പിച്ചു. ‘ഐ ലവ് സിഎം’ എന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്റെ ടി-ഷർട്ടിൽ ഒപ്പിട്ടു നൽകിയ നിമിഷം ജീവിതകാലം മുഴുവൻ ഓർത്തു വെക്കുമെന്ന് പറഞ്ഞ ഖൈറുൽ, മുഖ്യമന്ത്രിയോട് സംസാരിക്കാൻ സാധിക്കുമെന്ന് താൻ ജീവിതത്തിൽ കരുതിയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.