ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന 'ഖാലി പേഴ്‌സ് ഓഫ് ബില്യനേഴ്‌സ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നവാഗതനായ മാക്‌സ്വെല്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് പത്തിന് തിയേറ്ററുകളിലെത്തും. 

To advertise here,

റോയല്‍ ബഞ്ചാസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, നഹാസ് എം. ഹസ്സന്‍, അനു റൂബി ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബിടെക് കഴിഞ്ഞ രണ്ട് ചെറുപ്പക്കാരുടെ കഥ നര്‍മത്തിലൂന്നി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഖാലി പേഴ്‌സ് ഓഫ് ബില്യനേഴ്‌സ്' എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജര്‍ രവി, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീനാക്കുറുപ്പ്, ദീപ്തി കല്യാണി എന്നിവരും ചിത്രത്തിലുണ്ട്. അനില്‍ ലാലിന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫല്‍ അബ്ദുളള എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് -മീരാമാക്‌സ്, കോസ്റ്റും ഡിസൈന്‍ -മൃദുല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -അംബ്രോ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -എസ്സാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സജി പുതുപ്പള്ളി, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.