
തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും സൂപ്പർതാരവുമായിരുന്ന എം.ജി. രാമചന്ദ്രന്റെ ജീവിതം പറയുന്ന ചിത്രത്തിൽ ജയലളിതയുടെ വേഷം അവതരിപ്പിക്കാൻ നടി തൃഷയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നടൻ ജെ.എം. ബഷീർ എം.ജി.ആറായി വേഷമിടുന്ന 'പുരട്ചി തലൈവർ എം.ജി.ആർ' എന്ന ചിത്രത്തിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ ജയലളിതയുടെ വേഷത്തിലേക്കാണ് നടിയെ പരിഗണിക്കുന്നത്. സംവിധായകൻ ഉൾപ്പെടെ അണിയറ പ്രവർത്തകർ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് ജെ.എം. ബഷീറിനെ ഉദ്ധരിച്ച് തമിഴ് ദിനപത്രം ദിനമലർ റിപ്പോർട്ട് ചെയ്തു.
ചിത്രത്തിൽ ജയലളിതയുടെ വേഷത്തിനായി തൃഷയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് ബഷീർ പറഞ്ഞു. ജയലളിതയായി തൃഷയെത്തിയാൽ നന്നാവുമെന്ന് നടൻ അഭിപ്രായപ്പെട്ടു. തന്റെ മകളും തൃഷയും സുഹൃത്തുക്കളാണ്. ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും ബഷീർ കൂട്ടിച്ചേർത്തു.
ചെന്നൈ രാമപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് നടൻ അറിയിച്ചു. സംവിധായകനെയും സംഗീതസംവിധായകനെയും ഉടൻ പ്രഖ്യാപിക്കും. സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ രാഷ്ട്രീയനേതാക്കളുടെ കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടായിരിക്കുമെന്നും ബഷീർ കൂട്ടിച്ചേർത്തു.
എം.ജി.ആറിന്റെ സിനിമാജീവിതവും രാഷ്ട്രീയയാത്രയുമാണ് പ്രമേയം. അതേസമയം, ജയലളിതയായി അഭിനയിക്കാൻ തൃഷ സമ്മതിച്ചോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 2017-ൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകവെ, ജീവചരിത്ര സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ജയലളിതയുടെ കഥാപാത്രം തിരഞ്ഞെടുക്കുമെന്ന് തൃഷ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Discussions are currently ongoing with actress Trisha Krishnan to portray former Tamil Nadu Chief Minister J. Jayalalithaa in the upcoming MGR biopic. Actor JM Bashir, who plays the lead role of M.G. Ramachandran in Puratchi Thalaivar MGR, shared the casting updates. The biopic will detail the cinematic and political journey of MGR, including key historical figures like C.N. Annadurai and M. Karunanidhi. Filming is set to begin in Ramapuram, Chennai, with the director and music composer to be officially announced soon. While official confirmation from Trisha is pending, she had previously expressed interest in playing Jayalalithaa on screen.
Published: 29 Oct 2026, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented