ബോക്സോഫീൽ ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ദുരന്തർ രണ്ടാംഭാഗം. പ്രൊപ്പഗണ്ട ചിത്രം എന്ന ആരോപണം ഉയരുമ്പോഴും മികച്ച അഭിപ്രായമാണ് രണ്ട് ചിത്രങ്ങളും പൊതുവേ നേടിയത്. ദുരന്ധർ ഒന്നാംഭാഗംപോലെ തന്നെ രണ്ടാംഭാഗവും ബോക്സോഫീസ് ഹിറ്റായി മാറുമ്പോൾ ചിത്രത്തിൽ നായികാവേഷം ചെയ്യാൻ നിരവധിപേർ ആദിത്യയെ സമീപിച്ചിരുന്നുവെന്ന് പറയുകയാണ് കാസ്റ്റിങ് ഡയറക്ടറും നടനുമായ മുകേഷ് ഛബ്ര.
രൺവീറിന്റെ നായികാകഥാപാത്രമായ യലീനയെ അവതരിപ്പിക്കാൻ അവസരം തേടിയാണ് നടിമാർ ആദിത്യയെ സമീപിച്ചിരുന്നതെന്ന് മുകേഷ് പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇതേക്കുറിച്ച് സംസാരിച്ചത്. തനിക്കും ആദിത്യക്കും പലരും അത്തരത്തിൽ സന്ദേശങ്ങളയച്ചു. എന്നാൽ ആ സ്ഥലത്തുനിന്നുള്ളയാളെന്നുതന്നെ തോന്നിക്കുന്ന മുഖം വേണമെന്ന് താനാണ് ആദിത്യയോട് പറഞ്ഞത്. രൺവീറിന്റെ കഥാപാത്രം പാകിസ്താനിലേക്ക് പോയി നായികയെ കണ്ടുമുട്ടുകയാണ് ചെയ്യുന്നത്. അതിന് ഒരു പുതിയ മുഖം തന്നെ വേണം.- മുകേഷ് പറയുന്നു.
യലീനയെ അവതരിപ്പിച്ച സാറ അർജുൻ നേരത്തേ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീളവേഷം ബോളിവുഡിൽ ചെയ്തിരുന്നില്ല. ഈ പെൺകുട്ടി ആരാണെന്ന് ആളുകൾ അത്ഭുതപ്പെടണം എന്നുണ്ടായിരുന്നു. നിരവധിപേരെ ഓഡിഷൻ ചെയ്തു, ഏകദേശം 1200-1300 ഓളം. അവസാനമാണ് സാറയെ കണ്ടെത്തിയത്. ഒരു പുതിയ മുഖത്തിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
പാകിസ്താനിൽ നിന്നുള്ള ജമീൽ ജമാലി എന്ന രാഷ്ട്രീയക്കാരനായ കഥാപാത്രത്തിന്റെ മകളായാണ് ഇരുപതുകാരിയായ സാറ വേഷമിട്ടത്.
'ധുരന്ധർ 2' 2000 കോടി രൂപ കടക്കുമെന്നാണ് സിനിമ മേഖലയിലെ വിദഗ്ധർ കണക്കുകൂട്ടുന്നത്. ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.
Content Highlights: How Zara Arjun Was Chosen for Dhurandhar 2 Among 1300 Candidates
Published: 04 Apr 2026, 08:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented