പെയ്ഡ് പ്രിവ്യൂ ഷോയുടെ ഉള്പ്പെടെ ടിക്കറ്റുകള് ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്

ചലച്ചിത്രപ്രേമികൾ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രൺവീർ സിങ് നായകനായി ആദിത്യാ ധർ സംവിധാനം ചെയ്ത ധുരന്ധർ 2: ദി റിവഞ്ച്. ചിത്രം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയിരുന്നു. ഇപ്പോഴിതാ അഡ്വാൻസ് ബുക്കിങ്ങിൽ ധുരന്ധർ 2 റെക്കോഡ് നേട്ടം സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് 18-ന് നടക്കുന്ന പെയ്ഡ് പ്രിവ്യൂ ഷോയുടെ ഉൾപ്പെടെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ടിക്കറ്റിന്റെ വലിയ വില പോലും കണക്കിലെടുക്കാതെയാണ് ആരാധകർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അന്നേദിവസം വൈകീട്ട് നാല് മണിക്കും അഞ്ച് മണിക്കുമെല്ലാമാണ് തിയേറ്ററുകൾ പ്രിവ്യൂ ഷോ നിശ്ചയിച്ചിരിക്കുന്നത്. പല തിയേറ്ററുകളും ഒന്നിലേറെ പ്രിവ്യൂ ഷോകളും നടത്തുന്നുണ്ട്.
Also Read: 'ധുരന്ധർ 2 ഞാൻ കണ്ടു, ഗംഭീര സിനിമ, എന്റെ കണ്ണ് നിറച്ചു'; ആദ്യ റിവ്യൂ പറഞ്ഞ് നടി യാമി ഗൗതം
പ്രിവ്യൂ ഷോയുടെ ടിക്കറ്റ് വില അസാധാരണമാം വിധം ഉയർന്നനിലയിലാണ് ബുക്കിങ് സൈറ്റുകൾ കാണിക്കുന്നത്. മെട്രോ നഗരങ്ങളിലെ മൾട്ടിപ്ലക്‌സുകളിൽ 600 രൂപ മുതൽ 900 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അതേസമയം ചില ഐമാക്‌സ് സ്‌ക്രീനുകളിൽ ആയിരം രൂപയിലേറെയാണ് വില. ഏറ്റവും ഉയർന്ന ടിക്കറ്റ് വില രേഖപ്പെടുത്തിയത് മുംബൈയിലാണ്. ബോറിവാലിയിലെ ഇനോക്‌സ് മെഗാപ്ലക്‌സിൽ റിക്ലൈനർ സീറ്റ് ഒന്നിന് 3100 രൂപയാണ് ഈടാക്കുന്നത്. ന്യൂഡൽഹിയിലെ പിവിആർ സെലക്ട് സിറ്റി വാക്കിൽ റിക്ലൈനർ സീറ്റിന് 2400 രൂപയാണ് വില. ഇത്ര വലിയ വിലയാണെങ്കിലും വലിയ ബുക്കിങ്ങാണ് ഇവിടങ്ങളിൽ നടക്കുന്നത്.
Don’t Miss: ധുരന്ധർ 2 കാണാൻ ആരാധകർ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരും, അതാണ് നല്ല സിനിമയുടെ ശക്തി – മാധവൻ
ധുരന്ധർ 2 ഹിന്ദി പതിപ്പിന്റെ ശരാശരി ടിക്കറ്റ് വില 418 രൂപയാണ്. ഡോൾബി സിനി ഫോർമാറ്റ് ആണെങ്കിൽ അത് 759 ആയി ഉയരും. മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്ന പതിപ്പുകളുടെ ടിക്കറ്റ് വിലയും ഒട്ടും കുറവല്ല. കന്നഡയിൽ 445 രൂപയും തെലുങ്കിൽ 230 രൂപയുമാണ് ശരാശരി ടിക്കറ്റ് വില. അതേസമയം സിനിമാ ടിക്കറ്റ് വിലയ്ക്ക് സർക്കാർ പരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ ടിക്കറ്റ് വില 166 രൂപ മാത്രമാണുള്ളത്. എല്ലാ ഭാഷകളിലും ചിത്രത്തിന് അസാധാരണമായ ബുക്കിങ്ങാണ് നടക്കുന്നത്.
Also Read: 'ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നു'; ധുരന്ധർ 2-ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രുപാലി ഗാംഗുലി
പെയ്ഡ് പ്രിവ്യൂ ഷോയ്ക്ക് എട്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യയിൽ ഇതുവരെ മൂന്ന് ലക്ഷത്തോളം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ഇന്ത്യയിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത് 15 കോടി രൂപയാണ്. ഇതോടെ പ്രീമിയർ ഷോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടം ധുരന്ധർ 2 സ്വന്തമാക്കി. പാൻ ഇന്ത്യാ തലത്തിൽ പവൻ കല്യാണിന്റെ ഒ.ജി എന്ന ചിത്രം മാത്രമാണ് ധുരന്ധർ 2-ന്റെ മുന്നിലുള്ളത്. 25 കോടിയായിരുന്നു ഒ.ജിയുടെ കളക്ഷൻ. ബുക്കിങ് ഈ നിലയിൽ തുടർന്നാൽ ധുരന്ധർ 2 ഒ.ജിയെ മറികടക്കും എന്നാണ് വിലയിരുത്തൽ.
Content Highlights: Aditya Dhar's 'Dhurandhar 2: The Revenge' starring Ranveer Singh has shattered advance booking records ahead of its March 18 paid previews. Tickets are selling for as high as 3100 rupees in Mumbai, with the film already collecting 15 crores in pre-sales.
Published: 10 Mar 2026, 07:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented