ന്യൂഡൽഹി: ആനന്ദ് എൽ. റായുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തുന്ന തേരെ ഇഷ്ക് മേ എന്ന ബോളിവുഡ‍് ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലർ ലോഞ്ചിനിടെ ധനുഷും നടി കൃതി സനോനും പ്രണയത്തേക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്.

To advertise here,

പ്രണയത്തേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നാണ് ഇരുവരോടും മാധ്യമങ്ങൾ ചോദിച്ചത്. തുടക്കത്തിൽ തനിക്കറിയില്ലെന്നു പറഞ്ഞ ധനുഷ് പ്രണയത്തെ ഓവർറേറ്റ് ( ആവശ്യത്തിലധികം പ്രാധാന്യം നൽകിയ) ചെയ്യപ്പെട്ട മറ്റൊരു വികാരമായാണ് തനിക്ക് തോന്നുന്നതെന്നും വ്യക്തമാക്കി.

എന്നാൽ ധനുഷിന്റെ കഥാപാത്രമായ ശങ്കർ അതിനെ അനുകൂലിക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ കൃതിയോട് ‍താൻ ശങ്കറിനെപ്പോലെയേ അല്ലെന്ന് നേരത്തേ പറഞ്ഞുകഴിഞ്ഞുവെന്ന് ധനുഷ് മറുപടി നൽകി.

വിവാഹമോചനത്തിനു പിന്നാലെ ധനുഷിന് പ്രണയത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നോയെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

പ്രണയത്തിന് പല നിർവചനങ്ങളും ഉണ്ടെന്നും എന്നാൽ ഒരാൾക്കുവേണ്ടി മാറേണ്ടി വരാതെ, നിങ്ങളായി തന്നെ നിലകൊള്ളാൻ കഴിയുന്നതാണ് പ്രണയമെന്ന് കൃതി പറഞ്ഞു.

2004 നവംബർ പതിനെട്ടിനാണ് ധനുഷ് സൂപ്പർതാരം രജിനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും യാത്രാ, ലിംഗ എന്നീ രണ്ടു മക്കളുമുണ്ട്. 2022 ജനുവരി പതിന്നാലിനാണ് ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കു പിന്നാലെ ഇരുവരും വിവാഹമോചന വാർത്ത പങ്കുവെക്കുന്നത്.