സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ സൂഫിയായി മാറിയ ദേവ് മോഹന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പുള്ളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു.

To advertise here,

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജു അശോകനാണ് പുള്ളി സംവിധാനം ചെയ്യുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായെത്തിയ ദേവ് മോഹന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അദിതി റാവു ദഹദരി, ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Content Highlights : Dev Mohan New Movie Pulli First Look Poster