ബെംഗളൂരുവില്‍ ദില്‍ജിത് ദോസാഞ്ജ് നടത്തിയ മ്യൂസിക് പരിപാടിയില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ദീപിക പദുകോണിന്റെ രംഗപ്രവേശം. ഹോം ടൗണിലെത്തിയ പ്രിയപ്പെട്ട ഗായകനൊപ്പം വേദി പങ്കിടാന്‍ കിട്ടിയ അവസരത്തിന്റെ സന്തോഷം ദീപിക ഒട്ടും മറച്ചുവെച്ചില്ല. ഫാന്‍ ഗേള്‍ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ദുവയുടെ ജനനശേഷം ആദ്യമായാണ് ദീപിക പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയും ദില്‍ജിത്തിന്റെ പരിപാടിക്കുണ്ടായിരുന്നു. 

To advertise here,

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ദില്‍ജിത്തിന്റെ ഷോ. സദസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പരിപാടി ആസ്വദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ചുവടുവെച്ചും കൂടെപാടിയും ആരാധകരെ ദീപിക ആവേശത്തിലാക്കി. ദീപിക ദില്‍ജിത്തിനെ കന്നഡ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഐ ലവ് യൂ എന്ന് കന്നഡയില്‍ ദില്‍ജിത് പറയാന്‍ പഠിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. 

ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് ദീപികയ്ക്കും രണ്‍വീറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുട്ടിയുണ്ടായതോടെ ആ തിരക്കുകളിലേക്കായിരുന്നു ദീപികയുടെ ജീവിതം. മാസങ്ങള്‍ക്ക് ശേഷമാണ് ഒരു വേദിയിലെത്തുന്നത്. ബെംഗളൂരുവിലാണ് ദീപിക വളര്‍ന്നത്.