ലോകപ്രശസ്ത അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ കന്യെ വെസ്റ്റ് ആദ്യമായി ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു. മാർച്ച് 29-ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കൺസേർട്ട് . സംഘാടകരായ വൈറ്റ് ഫോക്സ്, വിസ്ക്രാഫ്റ്റ് ഇന്റർനാഷണൽ എന്നിവരാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
അത്യാധുനിക ശബ്ദസംവിധാനങ്ങളും സിനിമാറ്റിക് വിഷ്വലുകളും ഉൾപ്പെടുത്തിയ കൂറ്റൻ വേദിയിലായിരിക്കും കന്യെ വെസ്റ്റിന്റെ പ്രകടനം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യകാല സൂപ്പർഹിറ്റ് ഗാനങ്ങൾ മുതൽ പുതിയ ആൽബങ്ങളിലെ പാട്ടുകൾ വരെ ഉൾപ്പെടുത്തിയ പ്രത്യേക ലിസ്റ്റാണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 18-ന് വൈകുന്നേരം നാല് മണി മുതൽ സൊമാറ്റോയുടെ ഡിസ്ട്രിക്ട് ബൈ സൊമാറ്റോ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ ലഭ്യമാകും. 24 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള കന്യെ വെസ്റ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. മുൻപ് ട്രാവിസ് സ്കോട്ട്, എഡ് ഷീരൻ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾ സംഗീത പരിപാടികൾ അവതരിപ്പിച്ച അതേ വേദിയിലാണ് കന്യെ വെസ്റ്റും എത്തുന്നത്.
Content Highlights: Rapper Kanye West (Ye) performs live in India for the first time!
Published: 16 Feb 2026, 05:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented