പുതിയ തലമുറയിലെ ചെറുപ്പക്കാരായ വിദ്യാർത്ഥികളിലും ചിത്രം എത്തണമെന്ന് അഭിപ്രായമുയർന്നു.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം' കണ്ട എംഎൽഎ ഫാത്തിമ തഹ്ലിയ ചിത്രത്തെ പരാമർശിച്ചുകൊണ്ട് നിയമസഭാ ചോദ്യോത്തര വേളയിൽ സംസാരിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്ററിൽ ജനപ്രതിനിധികൾക്കായി 'ചിരം' പ്രദർശിപ്പിച്ചിരുന്നു.
ടി. കെ ഗോവിന്ദൻ, ടി. കെ പ്രവീൺ, വിദ്യാബാലകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പള്ളി, മനോജ് മൂത്തേടൻ,എൻ കെ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികൾ നിയമസഭാ സമ്മേളനത്തിനു ശേഷം സിനിമ കാണാൻ എത്തിയിരുന്നു.
പ്രണയവും യാത്രയും ബാവുൽ സംഗീതവും നിറഞ്ഞുനിൽക്കുന്ന ചിത്രം കൊൽക്കത്തയിലും കേരളത്തിലുമായാണ് ചിത്രീകരിച്ചത്. സിന്ധു പരടയിൽ, എൻ സുധീർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രം സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായരാണ് നിർമ്മിച്ചിരിക്കുന്നത്.
Also Read: Chiram Movie Review | അവസാനിക്കാത്ത പ്രണയം, ബാവുൽ ഗാനം പോലെ ഒഴുകിപ്പടരുന്ന സിനിമാനുഭവം
യുവതലമുറയെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടും അതുമായി ബന്ധപ്പെട്ട കുറെ ആളുകളിൽ ഇത് എത്തിച്ചുകൊണ്ടും ചിത്രം കാണാനുള്ള സന്ദർഭം ഒരുക്കേണ്ടതാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇതുപോലുള്ള പ്രദേശങ്ങൾ പല മേഖലയിലുണ്ട്
എന്ന് നമ്മുടെ യുവാക്കളെയും മറ്റും കാണിക്കാനും പുതിയ തലമുറയിലെ ചെറുപ്പക്കാരായ വിദ്യാർത്ഥികളിലും ചിത്രം എത്തണമെന്ന് അഭിപ്രായമുയർന്നു. ഗോത്രവർഗ്ഗ മേഖലയിൽ പഠിപ്പിക്കുന്ന ഒരു ടീച്ചറുടെ അനുഭവമാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് സംവിധായിക സിന്ധു പരടയിലും പറഞ്ഞു.
ചിത്രത്തിലെ പാട്ടുകളും ആസ്വാദക മനസ്സുകൾ കീഴടക്കി. സംഗീതം എം ജയചന്ദ്രൻ,ഗിരീഷ് നാരായണൻ. നന്ദഗോവിന്ദം ടീമിന്റെ ഹിന്ദി സോങ് ഏറെ പ്രശംസ നേടി. കൊൽക്കത്ത, ഹരിദ്വാർ, ഋഷികേശ്, കേരളം എന്നിവിടങ്ങളിൽ ചിത്രീകരിച്ച' ചിരം' പ്രേക്ഷക ശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് കടന്നു.
Content Highlights: Anoop Menon starrer Chiram, directed by Sindhu Paradayil and N Sudheer, gained special attention in the Kerala Legislative Assembly after MLA Fathima Thahlia praised its environmental and tribal themes following an exclusive screening hosted for elected representatives at Aries Plex, Thiruvananthapuram.
Published: 16 Oct 2026, 07:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented