തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.

കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെത്തില്ല. കാലാവസ്ഥ മോശമായതാണ് ആഘോഷച്ചടങ്ങുകൾ നടക്കുന്ന തൃശ്ശൂരിലേക്കുള്ള യാത്ര മുടങ്ങാൻ കാരണം.
കോയമ്പത്തൂരിൽനിന്നായിരുന്നു വിജയ് തൃശ്ശൂരിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ കനത്ത മഴ തുടരുന്നതാണ് അദ്ദേഹത്തിന്റെ തൃശ്ശൂർ സന്ദർശനം റദ്ദുചെയ്യാനുള്ള കാരണം. തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. പിന്നീടൊരിക്കൽ വരാമെന്ന് വിജയ് ഉറപ്പുനൽകിയതായി ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരും എത്താറുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് കേരളസന്ദർശനം നടത്തിയിട്ടില്ല. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനംചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.
Content Highlights: Tamil Nadu Chief Minister Vijay's planned visit to Thrissur for the Kalyan Jewellers Navratri celebrations was cancelled due to adverse weather conditions and heavy rains, forcing his helicopter flight from Coimbatore to be aborted and compelling him to return to Chennai.
Published: 16 Oct 2026, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented