കാർത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവൻ നൽകുന്നത് എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം.

മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്. ഈ വലിയ നേട്ടം ആഘോഷിക്കുന്നതിനായി നടൻ ധനുഷും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ഓം' സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. മമ്മൂട്ടിയോടുള്ള ആദരസൂചകമായി നടന്ന ഈ ചടങ്ങ് സിനിമാ സെറ്റിലെ ആവേശകരമായ നിമിഷമായി മാറി.
ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ തങ്ങളുടെ 'X' ഹാൻഡിലിലൂടെ പുറത്തുവിട്ടത്. സെറ്റിൽ വെച്ച് മമ്മൂട്ടി വലിയൊരു കേക്ക് മുറിക്കുകയും ധനുഷും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
2026 ജൂൺ 23-ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മമ്മൂട്ടി പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ ചടങ്ങിന് ശേഷം അദ്ദേഹം തന്റെ മകനും നടനുമായ ദുൽഖർ സൽമാനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടുമുട്ടിയ വിവരം പ്രധാനമന്ത്രി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ സഹിതം പങ്കുവെക്കുകയും ചെയ്തു.
മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ഓം
ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയിരുന്നു. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന വേഷത്തിലുണ്ട്.
ഓം -ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്' എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. കാർത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവൻ നൽകുന്നത് എന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരൻപ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ ആണ് D55 ന് സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.
Content Highlights: Following his historic Padma Bhushan reception at the Rashtrapati Bhavan, megastar Mammootty was given a grand honorary welcome and cake-cutting celebration by actor Dhanush and the crew on the sets of their upcoming pan-Indian action drama Om.
Published: 26 Jun 2026, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented